
തമിഴ് സിനിമയിൽ ഗ്രാമങ്ങളുടെ മണവും മനുഷ്യരുടെ നിഷ്‌കളങ്കമായ വികാരങ്ങളും ആദ്യമായി അത്രയേറെ സ്വാഭാവികതയോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകനായിരുന്നു ഭാരതിരാജ. സംവിധായക ഇമയം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടവർക്ക് ഗ്രാമം വെറുമൊരു പശ്ചാത്തലമായിരുന്നില്ല, അതൊരു ജീവിതമായിരുന്നു. ആ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ കലാകാരൻ ഇന്ന് ഓർമയായി മാറിയിരിക്കുന്നു. ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അവസാനമായാണ് സിനിമാലോകം കാണുന്നത്.
ഭാരതിരാജയുടെ ഭൗതികദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേരിട്ടെത്തി. തന്റെ അനുശോചന കുറിപ്പിൽ ഭാരതിരാജയെ തമിഴ് സിനിമയുടെ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായി അദ്ദേഹം വിശേഷിപ്പിച്ചു. ‘ഗ്രാമീണ പശ്ചാത്തലത്തിൽ ജീവന്റെ തുടിപ്പുള്ള നിരവധി സിനിമകൾ സൃഷ്ടിച്ച അദ്ദേഹം തമിഴ് സിനിമയ്ക്ക് സ്വന്തമായൊരു ഭാഷ നൽകി. പത്മശ്രീ ഉൾപ്പെടെയുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും നിലനിൽക്കും,’ വിജയ് കുറിച്ചു.
Also Read
‘ചില സ്വപ്നങ്ങൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം നടക്കും. എനിക്ക് അത്തരമൊരു സ്വപ്നമായിരുന്നു ഭാരതിരാജ സാറിന്റെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യുക എന്നത്. പക്ഷേ ആ ആഗ്രഹം പൂർത്തിയാകാതെ പോയി. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ ഒരു നഷ്ടം പോലെയാണ് തോന്നുന്നത്, തമിഴ് സിനിമയുടെ ഒരു യുഗാവസാനവും’ ഖുശ്ബുവിന്റെ വാക്കുകൾ.
1977 ലിറങ്ങിയ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്കെത്തുന്നത്. 2004 ൽ രാജ്യം പത്മശ്രീ പരസ്‌കാരം നൽകി ആദരിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനുമായിരുന്നു. തമിഴ് ഗ്രാമങ്ങളുടെ മൺവാസനയുള്ള ഓരോ ഫ്രെയിമിലും, ‘എൻ ഇനിയ തമിഴ് മക്കളേ’ എന്ന് തുടങ്ങുന്ന ഓരോ ഓർമയിലും അദ്ദേഹം ജീവിച്ചുകൊണ്ടേയിരിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: legendary-tamil-director-bharathiraja-passes-away-tributes
Published: 10 Jun 2026, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented