ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ.. ബോളിവുഡിലെ ഖാൻമാർക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ തകർത്തഭിനയിച്ച താരമാണ് കരീന കപൂർ. ഒരിക്കൽ ഖാൻമാരിൽ പ്രിയം ആരോടാണെന്നു ചോദിച്ചപ്പോൾ ബോളിവുഡിന്റെ ബീബോയുടെ മറുപടി ഷാരൂഖ് ഖാൻ എന്നായിരുന്നു. ഷാരൂഖാണ് പ്രിയപ്പെട്ട നടൻ, ആമിർ രണ്ടാം സ്ഥാനത്തും. സൽമാൻ ഖാൻ ഒരു നല്ല നടനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ബീബോ പറഞ്ഞു. എന്നാൽ, സിനിമയിലൊക്കെ വരുന്നതിനു മുമ്പ് കരീന കപൂർ തന്നെ ആരാധിച്ചിരുന്നുവെന്നാണ് സൽമാന്റെ പക്ഷം.
കരീനയുടെ ബാത്ത്റൂമിൽ സൽമാന്റെ പോസ്റ്ററോ?
‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ-സീസൺ 3’-യിൽ പങ്കെടുത്തപ്പോൾ സൽമാൻ ഖാൻ ഒരു വെളിപ്പെടുത്തൽ നടത്തി. സ്വന്തം പോസ്റ്റർ ഏതെങ്കിലും വിചിത്രമായ സ്ഥലത്ത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, കരീന കപൂറിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരു രസകരമായ ഓർമയാണ് അദ്ദേഹം പങ്കുവെച്ചത്. "വർഷങ്ങൾക്ക് മുൻപ്, കരീന കപൂറിന്റെ വീട്ടിൽ പോയപ്പോൾ, എന്റെ ഒരു പോസ്റ്റർ ബാത്ത്‌റൂമിന്റെ വാതിലിൽ തൂക്കിയിട്ടിരിക്കുന്നത് ആരോ എന്നെ കാണിച്ചുതന്നു. കരീനയ്ക്ക് അന്ന് എട്ടോ ഒൻപതോ വയസ്സാണ് പ്രായം. എന്റെ വലിയ ഫാനായിരുന്നു കരീന. എന്നാൽ, അവൾ വളർന്ന് ഏകദേശം 15, 16 വയസ്സായപ്പോൾ, എനിക്കുപകരം രാഹുൽ റോയിയുടെ പോസ്റ്റർ വന്നു"-സൽമാൻ പറഞ്ഞു.
തന്റെ ആദ്യത്തെ വലിയ സെലിബ്രിറ്റി ക്രഷ് രാഹുൽ റോയ് ആയിരുന്നു എന്ന് കരീനയും പറഞ്ഞിട്ടുണ്ട്. ആഷിഖി എന്ന സിനിമ തിയേറ്ററിൽ പലതവണ കണ്ടതായും, രാഹുൽ റോയിയോടുള്ള ആരാധന കാരണം സൽമാന്റെ പോസ്റ്റർ ബാത്ത്‌റൂം ഭിത്തിയിൽ നിന്ന് മാറ്റിയെന്നും തമാശയായി പറഞ്ഞിരുന്നു.
കരീനയും സൽമാനും ഒന്നിച്ചഭിനയിച്ച ബോഡിഗാർഡ്, ക്യൂം കി, ബജ്രംഗി ഭായിജാൻ തുടങ്ങിയ ചിത്രങ്ങൾ വൻവിജയം നേടിയിരുന്നു. അഭിനയരംഗത്തേക്ക് കടന്ന സമയത്ത് അമിതാഭ് ബച്ചനോടും ഷാരൂഖ് ഖാനോടും മാത്രമാണ് തനിക്ക് ആരാധന തോന്നിയതെന്ന് കരീന തുറന്നുപറഞ്ഞിരുന്നു. സൽമാൻ ഖാൻ ഒരു നല്ല നടനല്ലെന്നും. "ഞാൻ ഒട്ടും സൽമാൻ ആരാധികയല്ല. എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല; അദ്ദേഹം വളരെ മോശം നടനാണ്. ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്, എപ്പോഴും ഓവർ ആക്ട് ചെയ്യുകയാണെന്ന്"-കരീനയുടെ പ്രസ്താവനകൾ വിവാദമാവുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 25 Jun 2025, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented