തമിഴ് സിനിമ പ്രേക്ഷകർ വമ്പൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ -2. രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറിന്റെ ആദ്യ ഭാഗത്തിൽ രജിനിക്കൊപ്പം, മോഹൻലാൽ, ശിവ രാജ്കുമാർ, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, വിനായകൻ അടക്കമുള്ള വൻനിരയുണ്ടായിരുന്നു.
ഇപ്പോഴിതാ രണ്ടാം ഭാഗത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മിഥുൻ ചക്രവർത്തി. രണ്ടാം ഭാഗത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും അഭിനയിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ഒരു ബംഗാളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിഥുന്റെ വെളിപ്പെടുത്തൽ.
ഏതെങ്കിലും പ്രത്യേക സിനിമയോ ജോണറോ ഇഷ്ടമാണോ എന്നായിരുന്നു ചോദ്യം. ' ഇല്ല, അങ്ങനെ തീരുമാനിക്കാൻ പറ്റില്ല. എന്റെ അടുത്ത സിനിമ ജയിലർ 2 ആണ്. അതിൽ എല്ലാവരും എനിക്കെതിരാണ്. രജിനികാന്ത്, മോഹൻലാൽ, ഷാരൂഖ് ഖാൻ, രമ്യ കൃഷ്ണൻ, ശിവ രാജ്കുമാർ... അങ്ങനെ എല്ലാ കഥാപാത്രങ്ങളും എനിക്കെതിരാണ്.'- മിഥുൻ മറുപടിയായി പറഞ്ഞു. ഇതോടെ ഷാരൂഖ് ചിത്രത്തിലുണ്ടാവുമെന്ന് ആരാധകർ ഉറപ്പിച്ചു. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങമൊന്നും വന്നിട്ടില്ല.
ഇതാദ്യമായാണ് സൂപ്പർതാരങ്ങളായ രജിനികാന്തും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിക്കുന്നത്. 2011-ൽ പുറത്തിറങ്ങിയ റാ.വണിൽ രജിനിയുടെ എന്തിരൻ കഥാപാത്രം ചിട്ടി കാമിയോയായി എത്തിയിരുന്നു. 2013-ൽ ചെന്നൈ എക്‌സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിൽ രജിനിക്ക് ആദരവായി ലുംഗി ഡാൻസ് എന്ന ഗാനവും ഉൾപ്പെടുത്തിയിരുന്നു.
രജിനിയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമായ കൂലിയിൽ ബോളിവുഡ് താരം ആമിർ ഖാൻ കാമിയോ റോളിൽ ഉണ്ടായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mithun Chakraborty reveals Shah Rukh Khan joins Rajinikanth and Mohanlal in Jailer 2. Get the latest updates on this star-studded sequel
Published: 26 Dec 2025, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented