വിവാദങ്ങൾക്കും വാർത്തകൾക്കുമൊപ്പം ജീവിച്ച നടിയെന്ന് പറയാം, ജാക്വിലിൻ ഫെർണാണ്ടസിനെ. അച്ഛൻ ശ്രീലങ്കക്കാരനായിരുന്നു, അമ്മ മലേഷ്യക്കാരിയും. ജനിച്ചതും വളർന്നതുമെല്ലാം ബഹറൈനിലാണ്.
2009-ൽ 'അലാദ്ദീൻ' എന്ന സിനിമയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. അതിനുശേഷം ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും, അതൊന്നും അത്ര വിജയിച്ചില്ല. ഹൗസ്ഫുൾ, ബാഗി 2, സാഹോ, രാധേ, സെൽഫി തുടങ്ങിയ സിനിമകളിലെ ഐറ്റംഡാൻസിലൂടെയാണ് ജാക്വിലിൻ ശ്രദ്ധിക്കപ്പെട്ടത്.
200 കോടിയുടെ തട്ടിപ്പ് കേസിൽ സുകേഷ് ചന്ദ്രശേഖർ എന്ന കുറ്റവാളി പിടിക്കപ്പെട്ടപ്പോഴാണ് ജാക്വിലിൻ ആദ്യമായി വിവാദത്തിലകപ്പെടുന്നത്. സുകേഷിൽനിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന കുറ്റത്തിന് ജാക്വിലിനെതിരെയും കേസുണ്ടായി. പലവട്ടം ജാക്വിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജയിലിൽ കിടക്കേണ്ടിയും വന്നു അവർക്ക്.
എന്നാൽ, സുകേഷിനെതിരെ ജാക്വിലിൻ പരാതി നൽകി. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്. ജയിലിൽ കഴിയുന്ന സുകേഷ് തനിക്ക് ഭീഷണിസന്ദേശങ്ങൾ തുടരെ അയച്ചുകൊണ്ടിരിക്കുകയാണെന്നും അവർ തുറന്നുപറഞ്ഞു. സുകേഷിനെയും തന്നെയും കോടതിയിലെത്തിച്ചപ്പോഴാണ് ഈ സന്ദേശങ്ങൾ വന്നതെന്നും അവർ പറഞ്ഞു. സുകേഷിനെ പരിചയപ്പെട്ടത് തന്റെ ജീവിതവും കരിയറും നരകതുല്യമാക്കിയെന്നും ജാക്വിലിൻ വെളിപ്പെടുത്തി. ജയിലിൽവെച്ചും ജാക്വിലിനുമായുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ട് മാധ്യമങ്ങൾക്ക് കത്തയക്കുമായിരുന്നുവത്രെ സുകേഷ്.
എന്തായാലും ഈ പ്രശ്‌നം കുറച്ചൊന്നുമല്ല അവരെ കുഴക്കിയത്. ജാക്വിലിന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ഇതൊരുപാട് ബാധിച്ചു. നാഗാർജുന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമയിൽനിന്ന് അവരെ ഒഴിവാക്കുകയും ചെയ്തു.
പക്ഷേ, പരസ്യങ്ങളും മറ്റും അവരെ കൈവിട്ടില്ല. അതിൽനിന്ന് കോടികൾ വരുമാനമുണ്ടായി. ആ പണമുപയോഗിച്ച് വാഹനങ്ങളും ബംഗ്ലാവുകളും വാങ്ങുന്നതിനോട് ജാക്വിലിന് താത്പര്യമില്ലായിരുന്നു. പകരം ശ്രീലങ്കയിൽ ഒരു ദ്വീപ് വാങ്ങുകയാണ് ചെയ്തത്. മൂന്നുകോടി ചെലവിട്ട് വാങ്ങിയ ദ്വീപിൽ, ആഡംബരവില്ല പണിയുകയെന്നതാണ് സ്വപ്നം. ശ്രീലങ്കൻ മുൻ ക്രിക്കറ്റർ കുമാർ സംഗക്കാര വാങ്ങിയ ദ്വീപിനോട് ചേർന്നാണ് ജാക്വിലിന്റെ ദ്വീപ്.
Content Highlights: jacqueline fernandez owns private island
Published: 19 Mar 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented