കഴിഞ്ഞ ദിവസമാണ് നടൻ ആമിർ ഖാനും ഏറെക്കാലമായുള്ള പങ്കാളി ഗൗരി സ്പ്രാറ്റും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തൊരു ചടങ്ങായിരുന്നുവത്. അതിൽ ആമിറിന്റെ മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരും മക്കളും ആമിറിന്റെ സഹോദരങ്ങളും ഗൗരിയുടെ ആദ്യവിവാഹത്തിലെ മകനും ഉൾപ്പെടുന്നു.
അതിനിടെ ആമിറിനെക്കുറിച്ച് സൽമാൻ ഖാൻ പറയുന്നൊരു പഴയ വീഡിയോ വൈറലാവുകയാണ്. ആമിറിന്റെ പ്രണയബന്ധങ്ങളെയും വിവാഹങ്ങളെയും കുറിച്ചാണ് അന്ന് സൽമാൻ പറഞ്ഞത്. 2025-ൽ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ മൂന്നാം സീസണിൽ പങ്കെടുക്കാനെത്തിയതായിരുന്നു സൽമാൻ. ആമിറിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വിവാഹജീവിതം ശരിയാക്കിയെടുക്കുന്നത് വരെ ആമിർ വിവാഹം കഴിച്ചുകൊണ്ടേയിരിക്കുമെന്ന് സൽമാൻ തമാശയായി മറുപടി നൽകിയിരുന്നു.
അന്ന് സൽമാൻ ഖാനോടുള്ള കപിൽ ശർമയുടെ ചോദ്യമിതായിരുന്നു. ''ആമിർ സാർ ഇപ്പോൾ എല്ലാവർക്കും തന്റെ കാമുകിയെ പരിചയപ്പെടുത്തി; അദ്ദേഹത്തേക്കാൾ ആറു വയസ്സ് കുറവാണ് നിങ്ങൾക്കും. അദ്ദേഹം പിന്മാറാൻ പോകുന്നില്ല, അതേസമയം നിങ്ങൾ വിവാഹം കഴിക്കുന്നുമില്ല''.
അതിന് സൽമാൻ മറുപടി നൽകിയതിങ്ങനെ, ''ആമിർ മറ്റെന്തോ ആണ്. ആമിർ ഒരു മികച്ച വ്യക്തിത്വമാണ്. ലോകം മുഴുവൻ അദ്ദേഹം ഒരു പൂർണതാവാദിയാണെന്ന് (perfectionist) സമ്മതിക്കുന്നു. അതുപോലെ വിവാഹജീവിതവും പെർഫെക്ട് ആകുന്നതുവരെ , അദ്ദേഹം അതിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. വിവാഹം കഴിച്ചുകൊണ്ടേയിരിക്കും''.
ആരാണ് ഗൗരി?
രണ്ടുവർഷത്തോളമായി പ്രണയത്തിലായിരുന്നു ആമിറും ഗൗരിയും. ബംഗളൂരുവിൽ ജനിച്ചുവളർന്ന ഗൗരി സ്പ്രാറ്റ്, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ളയാളാണ്. പിതാവ് റോബർട്ട് സ്പ്രാറ്റിന് തമിഴ്-ബ്രിട്ടീഷ് വേരുകളുണ്ട്. മാതാവ് റീത്ത സ്പ്രാറ്റ് പഞ്ചാബി-ഐറിഷ് വംശജയും. ഈ വൈവിധ്യമാർന്ന പശ്ചാത്തലം ഗൗരിയുടെ വളർച്ചയെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഊട്ടിയിലെ ബ്ലൂ മൗണ്ടൻ സ്‌കൂളിലാണ് അവർ പ്രാഥമികവിദ്യാഭ്യാസം നേടിയത്. അതിനുശേഷം ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയി. യൂണിവേഴ്‌സിറ്റി ഓഫ് ദ ആർട്‌സ് ലണ്ടനിൽനിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആന്റ് ഫോട്ടോഗ്രഫി പഠിച്ചു. അതിനുശേഷം ബംഗളൂരുവിലെ ഒട്ടേറെ സലൂണുകളിൽ ജോലി നോക്കി. അതിനുശേഷം പ്രീമിയം സലൂൺ ബ്രാൻഡായ BBlunt-ന്റെ പാർട്ണറും ഡയറക്ടറുമായി. അതിനിടയിൽ തന്നെ ഗാർമെന്റ് ഡിസൈനർ, ഹെഡ് ഓഫ് ഡിസൈൻ എന്നിവയായും പ്രവർത്തിച്ചു. നിലവിൽ ആമിർ ഖാൻ പ്രൊഡക്ഷൻസിലാണ് അവർ ജോലി ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan marries long-time partner Gauri Spratt in a private ceremony. Salman Khan's 2025 'The Great Indian Kapil Show' clip resurfaces regarding Aamir's perfectionist approach to marriage
Published: 06 Jul 2026, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented