
ഹാൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ/ഇൻസ്റ്റഗ്രാം(jvj.productions)
നവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനായെത്തുന്ന പ്രണയചിത്രമാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. പ്രതിസന്ധികൾ മൂലം റിലീസ് വെെകുന്ന ചിത്രത്തിനെതിരെയുള്ള സെൻസർ ബോർഡിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് സിനിമാമേഖലയിലെ നിരവധിപേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അധിക്ഷേപകരമായ ഉള്ളടക്കം ചൂണ്ടിക്കാട്ടി 15 മാറ്റങ്ങൾ വരുത്താനാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ബീഫ് ബിരിയാണി കഴിക്കുന്ന ഒരു രംഗവും ഇതിൽ ഉൾപ്പെടുന്നു. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും നായിക പർദ്ദ ധരിച്ച് നൃത്തം ചെയ്യുന്ന രംഗവും നീക്കം ചെയ്യാനും നിർമ്മാതാക്കൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
എല്ലാ മത-രാഷ്ട്രീയ വിഭാഗങ്ങളെയും വിമർശിക്കുന്ന, രാഷ്ട്രീയ ആക്ഷേപഹാസ്യ ഘടകങ്ങൾ ഉൾപ്പെടുന്ന സിനിമയാണ്ഹാൽ എന്നാണ് രചയിതാവായ നിഷാദ് കോയ പറയുന്നത് . നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ എ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയതിനാൽ, നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സന്ദേശത്തെയും തന്റെ കലാപരമായ സ്വാതന്ത്ര്യത്തെയും നിശബ്ദമാക്കാൻ സെൻസർ ബോർഡ് ശ്രമിക്കുകയാണെന്നും സംവിധായകൻ വീര പറയുന്നു.
ഈ പ്രതിസന്ധികളിൽ ഹാൽ സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവെക്കേണ്ടിവന്നു. ഏപ്രിൽ 24 റിലീസ് തീയതിയായി പ്രഖ്യാപിക്കുകയും പിന്നീട് അത് സെപ്തംബറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പുറത്തിറക്കാനും അണിയറപ്രവർത്തകർക്ക് പദ്ധതിയുണ്ട്.
നിർമാതാവായ സന്തോഷ് ടി കുരുവിള തന്റെ ഇസ്റ്റഗ്രാം പോസ്റ്റിലൂടെ ഹാൽ സിനിമ നേരിടുന്ന സങ്കടകരമായ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചിരുന്നു. കോടികൾ മുടക്കി ഷൂട്ടിംഗ് തീർത്ത സിനിമയ്ക്ക് മേൽ കട്ടിങ്ങും ഷേവിങ്ങും നടത്തുന്നത് സങ്കടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സന്തോഷ് ടി കുരുവിളയെക്കൂടാതെ സിബി മലയിലും ബി ഉണ്ണികൃഷ്ണനും ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നവാഗതയായ സാക്ഷി വൈദ്യയാണ് 'ഹാൽ'-ലെ നായിക. ജോണി ആന്റണി, നിശാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Malayalam film `Hal`, starring Shane Nigam, faces censor board demands for 15 cuts, including controversial scenes.
Published: 10 Oct 2025, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented