
എന്താണ് ധ്യാന്‍ 2.0..? ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ടീസര്‍ വന്നതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ച നടക്കുകയാണ്. തുടര്‍ച്ചയായ സിനിമകള്‍ റിലീസ് ചെയ്തിട്ടും തിയേറ്റര്‍ വിജയങ്ങള്‍ നേടാതെ പോകുന്ന ധ്യാന്‍ ശ്രീനിവാസന്‍ കിടിലന്‍ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്നാണ് സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ. ഡിറ്റക്ടീവ് ഉജ്ജ്വലനായി വിജയവഴിയില്‍ ഞാന്‍ തിരിച്ചെത്തുമെന്ന സൂചനയാണ് ടീസറിലെ ധ്യാന്‍ 2.0. എന്നും ചിലര്‍ പറയുന്നു. മിന്നല്‍ മുരളി, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, ആര്‍.ഡി.എക്‌സ് തുടങ്ങി മലയാളത്തിന് വലിയ ഹിറ്റുകള്‍ സമ്മാനിച്ച് വീക്കെന്റെ ബ്‌ളോഗ് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിച്ച് ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഡിറ്റക്ടീവ് ഉജ്ജ്വലന്‍ നവാഗതരായ ഇന്ദ്രനില്‍ ഗോപീകൃഷ്ണന്‍ - രാഹുല്‍.ജി. എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഒരു ഗ്രാമത്തെ മുഴുവന്‍ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവര്‍ക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലന്‍ എന്ന കഥാപാത്രത്തിന്റേയും വിശേഷങ്ങളാണ് ടീസറില്‍ ഉള്ളത്. കോക്കാച്ചിയെ പേടിക്കുന്ന ഒരുകുട്ടിയും ഒരുഉള്‍നാടന്‍ ഗ്രാമത്തില്‍ നടക്കുന്ന ദുരൂഹ സംഭവങ്ങളുമെല്ലാം ടീസറിനെ ശ്രദ്ധേയമാക്കുന്നു. നര്‍മ്മവും, ഉദ്വേഗവും കോര്‍ത്തിണക്കി തികഞ്ഞ ഹ്യൂമര്‍ ത്രില്ലര്‍ സിനിമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സിജുവില്‍സനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡില്‍ മാര്‍വല്‍ യൂണിവേഴ്‌സ് പോലെ ഡിറ്റക്ടീവ് ഉജ്ജ്വലനിലൂടെ വീക്കന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നല്‍ മുരളിയ്ക്ക് പിന്നാലെ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ഈ യൂണിവേഴ്‌സിലെ പുതിയ അതിഥിയാകും. ശേഷം ഈ യൂണിവേഴ്‌സില്‍ വേറെയും സിനിമകള്‍ വരുമെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.
കോട്ടയം നസീര്‍, നിര്‍മ്മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായര്‍, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അമീന്‍ നിഹാല്‍ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികള്‍. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് ആര്‍.സി.സംഗീതം പകര്‍ന്നിരിക്കുന്നു. മെയ് മാസത്തില്‍ ചിത്രം തിയേറ്ററിലേക്ക് എത്തിക്കാനാണ് പദ്ധതി.
Content Highlights: dyan sreenivasan new fil detective ujjwalan
Published: 07 Apr 2025, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented