രൺവീർ സിങ് നായകനായ ധുരന്ധർ സിനിമയുടെ രണ്ടാം ഭാഗം 'ധുരന്ധർ ദി റിവഞ്ച്' റെക്കോഡുകളിട്ട് മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വലിയ വിജയമാഘോഷിക്കുമ്പോൾ, ആലിയ ഭട്ട്, എസ്.എസ്. രാജമൗലി, രാം ചരൺ, രാം ഗോപാൽ വർമ്മ, കാജൽ അഗർവാൾ തുടങ്ങി സംവിധായകരും അഭിനേതാക്കളുമടക്കമുള്ളവർ ആദിത്യ ധറിനും രൺവീറിനും അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, ഭർത്താവിന്റെ ചിത്രത്തെക്കുറിച്ച് ദീപിക പദുകോൺ പാലിക്കുന്ന 'മൗനത്തെ'ക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചോദ്യങ്ങളുയരുകയാണ്. ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച ചിത്രത്തിന് ദീപികയുടെ അഭിനന്ദനമില്ലാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം.
ധുരന്ധർ 2- നെക്കുറിച്ചോ പ്രശംസകൾ ലഭിക്കുന്ന ഭർത്താവ് രൺവീറിനെക്കുറിച്ചോ ഒരു പോസ്റ്റും ചെയ്യാത്ത ദീപികയെ പരിഹസിക്കുന്ന മീമുകളും ഓൺലൈനിൽ പ്രചരിക്കുകയാണ്. മീമിന് താഴെ, പലരും കമന്റുകളിലൂടെ ദീപികയെ വിമർശിക്കുകയും അവർക്ക് 'അസൂയ'യാണെന്ന് ആരോപിക്കുകയും ചെയ്തു. മറ്റു നടന്മാരുടെയും സംവിധായകരുടെയും ഭാര്യമാരുമായി ചിലർ താരതമ്യം ചെയ്യുന്നുമുണ്ട്.
Also Read
എന്നാൽ, പങ്കാളിയോടുള്ള സ്നേഹം കാണിക്കാൻ എപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി ഒട്ടേറെപ്പേർ ദീപികയെ പിന്തുണച്ചു. "അവർ ഒരുമിച്ച് താമസിക്കുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? യഥാർഥജീവിതത്തിൽ ചെയ്യുമ്പോൾ അവർക്കൊന്നും പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല, ഇത് മണ്ടത്തരമാണ്." എന്നായിരുന്നു ഒരാളുടെ കമന്റ്. Show off മാത്രമേ പിന്തുണയായി കണക്കാക്കുകയുള്ളോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
രൺവീർ ധുരന്ധറിനായി മൂന്നു വർഷം ജീവിതം നീക്കിവെച്ചു, ഈ സമയത്ത് ദീപികയ്ക്ക് ഒരു കുഞ്ഞ് ജനിച്ചെന്ന കാര്യം പലരും ചൂണ്ടിക്കാണിച്ചു, ദമ്പതികൾ പരസ്പരം താങ്ങും തണലുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണിതെന്നും. ദമ്പതികളെ ശല്യപ്പെടുത്തരുത്, ഭാര്യയുടെ പിന്തുണയില്ലാതെ മൂന്ന് വർഷം ഒരു സിനിമയ്ക്ക് നൽകാൻ രൺവീറിന് ആകുമായിരുന്നില്ലെന്നും ഒരാൾ കമന്റ് ചെയ്തു.
ധുരന്ധർ 2 റിലീസ് ആയതിന് ശേഷം ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും രൺവീറിനൊപ്പം പൊതുവേദികളിൽ എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
അതേസമയം, ധുരന്ധർ 2 ലോകമെമ്പാടും നാല് ദിവസത്തിനുള്ളിൽ 700 കോടി രൂപയിലധികം കളക്ഷൻ നേടി. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് വീക്കെൻഡ് കളക്ഷനുകളിൽ ഒന്നാണ് (box office collection).
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone faced social media trolling for not promoting Ranveer Singh's latest film., Fans defended Deepika, emphasizing that real-life support is more important than social media posts., The couple was spotted together in Mumbai, debunking rumors of distance., Dhurandhar 2 has achieved massive box-office success with over 700 crore worldwide.
Published: 23 Mar 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented