മുകുള്‍ ആനന്ദ് സംവിധാനം ചെയ്ത സിനിമയാണ് 'ത്രിമൂര്‍ത്തി'. ഷാരൂഖ് ഖാന്‍, അനില്‍ കപൂര്‍, ജാക്കി ഷ്‌റോഫ് എന്നിവരാണ് നായകന്‍മാരായെത്തിയത്. ഗൗതമി, പ്രിയ ടെന്‍ഡുല്‍ക്കര്‍ എന്നിവരായിരുന്നു നായികമാര്‍.
അക്കാലത്ത് ഏറ്റവും കൂടുതല്‍ ബജറ്റില്‍ നിര്‍മിച്ച സിനിമയെന്ന ഖ്യാതിയോടെയാണ് അത് തിയേറ്ററിലെത്തിയത്. 11 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. അക്കാലത്തെ പ്രശസ്തതാരങ്ങളായ അനില്‍ കപൂറും ജാക്കി ഷ്‌റോഫും ഒരുമിക്കുന്ന സിനിമ. അതുകൊണ്ട് തന്നെ വിജയിക്കുമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. അത് ശരിവെച്ചുകൊണ്ട് ആദ്യദിവസം നേടിയത് ഒരുകോടി രൂപയാണ്. പക്ഷേ പതുക്കെ സിനിമ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്.
സിനിമയുടെ ചിത്രീകരണം തുടങ്ങിയത് തന്നെ കുറേ പ്രശ്‌നങ്ങളോടെയായിരുന്നു. ഷാരൂഖ് ഖാന്‍, ജാക്കി ഷ്‌റോഫ്, സഞ്ജയ് ദത്ത് എന്നിവരെ നായകന്‍മാരാക്കാനാണ് ആദ്യം തീരുമാനിച്ചത്. സഞ്ജയ് ദത്തിനോട് സംസാരിച്ചു, അദ്ദേഹം സമ്മതിക്കുകയും ചെയ്തു. വൈകാതെ ഷൂട്ടിങ്ങും തുടങ്ങി. കുറേ സീനുകളെടുത്തുകഴിഞ്ഞു. അപ്പോഴാണ് അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ സഞ്ജയ് അറസ്റ്റിലാവുന്നത്. പിന്നാലെ ജയിലിലുമായി. അതോടെ ചിത്രീകരണം നിലച്ചു. സിനിമ പുറത്തിറക്കിയേ പറ്റൂ. അതുകൊണ്ട് സഞ്ജയ്ക്ക് പകരം അനില്‍ കപൂറിനെ കൊണ്ടുവരാന്‍ തീരുമാനിച്ചു. സഞ്ജയ് ദത്ത് അഭിനയിച്ച ഭാഗങ്ങളെല്ലാം റീഷൂട്ട് ചെയ്യേണ്ടിവന്നു.
സിനിമ 1994 ഡിസംബറില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷേ, പ്രശ്‌നങ്ങള്‍ വന്നതോടെ അത് 1995 ഡിസംബറിലേക്ക് മാറ്റി. പ്രതീക്ഷകളോടെ ഇറങ്ങിയ സിനിമ ഒടുവില്‍ വമ്പന്‍പരാജയത്തിലേക്ക് നീങ്ങുകയും ചെയ്തു. എട്ടുകോടി മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുള്ളൂ.
പലകാരണങ്ങളാണ് അതിനെക്കുറിച്ച് പറയുന്നത്. 90-കളിലെ പലസിനിമകളും ഒരേ ഫോര്‍മുലയിലാണ് ചിത്രീകരിച്ചിരുന്നത്. ചെറുപ്രായത്തില്‍ തന്നെ അകന്നുപോയ സഹോദരങ്ങള്‍, അവര്‍ പിന്നീട് കണ്ടുമുട്ടുകയും തിന്‍മയ്‌ക്കെതിരെ പോരാടുകയും ചെയ്യുന്ന കഥ. അതുതന്നെയായിരുന്നു 'ത്രിമൂര്‍ത്തി'യുടെയും കഥ. ആദ്യദിവസത്തെ തിരക്കുകഴിഞ്ഞപ്പോള്‍ ക്ലീഷേ കഥയാണെന്ന് ആളുകള്‍ക്ക് മനസ്സിലായി. പിന്നീട് സിനിമ കാണാന്‍ ആളുകളെത്താതായി.
അമിതാഭ് ബച്ചനെ വെച്ച് 'അഗ്നീപഥ്' ഉള്‍പ്പെടെയുള്ള സിനിമകള്‍ ചെയ്ത സംവിധായകനായിരുന്നു മുകുള്‍ ആനന്ദ്. അതിനുശേഷം സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ശില്‍പ ഷെട്ടി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു സിനിമ മുകുള്‍ തുടങ്ങിയിരുന്നു. ചിത്രീകരണവും പകുതിയിലേറെ കഴിഞ്ഞു. അപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുകുള്‍ മരിക്കുന്നത്. അതിനുശേഷം സിനിമ പൂര്‍ത്തിയാക്കാനായി സല്‍മാന്‍ ഖാനും നിര്‍മാതാക്കളും കുറേ സംവിധായകരെ സമീപിച്ചു. മുകുള്‍ എടുത്ത രീതികളോട് വിയോജിപ്പുള്ളതിനാല്‍ ആരുമതിന് തയ്യാറായില്ല.
Content Highlights: biggest flop film in the career of shah rukh khan
Published: 14 Dec 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented