നടി ഭൂമി പട്‌നേക്കറിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പായിരുന്നു 2023-ൽ റിലീസായ 'ദ ലേഡി കില്ലർ'. അജയ് ബാൽ സംവിധാനം ചെയ്ത സിനിമയിൽ നായകനായത് അർജുൻ കപൂറും.
ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. പല സീനുകളും റീഷൂട്ട് ചെയ്യുകയാണെന്നും, ചിത്രം നിർമിച്ചത് വിചാരിച്ചതിലും കൂടുതൽ ബജറ്റിലാണെന്നും വാർത്തകളുണ്ടായിരുന്നു. അതെല്ലാം നിർമാതാവ് അപ്പോൾ തന്നെ നിഷേധിക്കുകയും ചെയ്തു. അതിനിടയ്ക്ക് ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായി.
അതുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് അപൂർണമായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നാലെ എഡിറ്റിങ്ങിലും പ്രശ്‌നങ്ങളുണ്ടായി. എഡിറ്റിങ്ങിൽ പല രംഗങ്ങളും കട്ട് ചെയ്തുമാറ്റി. പകരം വോയ്‌സ് ഓവറുകളെ ആശ്രയിച്ചു.
രാജ്യവ്യാപകമായി 12 ഷോകൾ മാത്രമായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിവസം വെറും 293 ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. കളക്ട് ചെയ്തത് വെറും 38,000 രൂപയും. അങ്ങനെ ഇന്ത്യൻസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സോഫീസ് ബോംബുകളിലൊന്നായി മാറി. അതിന് കാരണമായി നിർമാതാവ് അന്ന് പറഞ്ഞത്, അപൂർണമായ തിരക്കഥയാണ്.
ഇപ്പോൾ സിനിമയുടെ പരാജയം തന്നെ എങ്ങനെ ബാധിച്ചുവെന്ന് തുറന്നുപറയുകയാണ് നടി ഭൂമി പട്‌നേക്കർ. താൻ കരാറിലൊപ്പിട്ട സിനിമയും തിയേറ്ററിലെത്തിയ സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ആ പരാജയം ഹൃദയം തകർത്തുവെന്നും അവർ പറയുന്നു. മിഡ് ഡേയുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ ഭൂമി തുറന്നുപറഞ്ഞത്.
''ഞങ്ങൾ വായിച്ച തിരക്കഥ പൂർണമായിരുന്നു. പക്ഷേ ഒടുവിലായപ്പോൾ ചിത്രത്തിന്റെ 35 ശതമാനവും ചിത്രീകരിച്ചിരുന്നില്ല. തിരക്കഥയുടെ ഒരു പ്രധാനഭാഗം ഉൾപ്പെടെയുള്ള രംഗങ്ങളാണ് ചിത്രീകരണം പൂർത്തിയാക്കാനുണ്ടായിരുന്നത്. തിയേറ്ററിലെത്തിയ പതിപ്പ്, അഭിനേതാക്കൾ ആദ്യം ഒപ്പിട്ട പതിപ്പിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. കരിയറിലെ ഏറ്റവും ഹൃദയഭേദകങ്ങളായ ഘട്ടങ്ങളിലൊന്നാണ് സിനിമയുടെ പരാജയം.''
അത് തന്നെ മാനസികമായും വേദനിപ്പിച്ചുവെന്നും അവർ തുറന്നുപറയുന്നു. ''ഒരുപക്ഷേ ഞാൻ ആ സിസ്റ്റത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ എനിക്ക് കുറച്ചുകൂടി കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. ആ സിനിമ എനിക്കൊരു പാഠമായിരുന്നു. ആ പരാജയത്തിൽനിന്ന് എങ്ങനെ കരകയറണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ തീർന്നുവെന്ന് എനിക്ക് തോന്നി. ആരാണ് ഈ പരാജയത്തിന് ഉത്തരവാദി. ഞാനണോ അതോ മറ്റാരെങ്കിലും ചെയ്തതാണോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. പക്ഷേ ആ സമയത്ത് നിർമാതാക്കൾ എടുത്തൊരു തീരുമാനമായിരുന്നു. ആ സമയത്ത് അവർക്കത് ശരിയായി തോന്നിയിരിക്കാം'', ഭൂമിയുടെ വാക്കുകൾ.
'മേരെ ഹസ്ബൻക് കി ബീവി' എന്ന സിനിമയിലാണ് അവർ അവസാനമായി അഭിനയിച്ചത്. 'ദൽദൽ' എന്നൊരു സൈക്കോളജിക്കൽ ത്രില്ലർ ടെലിവിഷൻ സീരീസിലും ഭൂമി അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bhumi Pednekar reveals the devastating failure of `The Lady Killer`, detailing its disastrous release and its impact on her career
Published: 13 Feb 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented