2024 നും 2025 നും ഇടയില്‍ പുറത്തിറങ്ങിയ തന്റെ പുതിയ സിനിമകളൊന്നും തന്റെ കുട്ടികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. വരാനിരിക്കുന്ന ത്രില്ലര്‍ ചിത്രമായ 'മിറാഷിന്റെ' പ്രമോഷനു വേണ്ടി ദുബായില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ലോക'യുടെ ഭാഗമാകാത്തതിനെക്കുറിച്ച് കുട്ടികള്‍ ചോദിച്ചതായും താരം വെളിപ്പെടുത്തി.

To advertise here,

'ഇന്നത്തെ യുവതലമുറയുടെ അഭിരുചികള്‍ വളരെ വ്യത്യസ്തമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍' ആസിഫ് അലിയുടെ കരിയറിലെ നിര്‍ണായക സിനിമയായിരുന്നു. തന്റെ സിനിമകള്‍ പ്രവര്‍ത്തിക്കാത്ത ഒരു ഘട്ടത്തില്‍ നിര്‍മ്മാതാവ് ജീത്തു ജോസഫ് തനിക്ക് കൂമനിൽ അവസരം തന്നതിനെപ്പറ്റിയും ആസിഫ് ഓര്‍ത്തു.

'ഒരു ചലച്ചിത്രകാരനും എല്ലായ്പ്പോഴും ഹിറ്റുകള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ല. ജീത്തു 'കൂമനി'ലേക്ക് വിളിച്ചപ്പോള്‍ അത് എനിക്ക് ഇത്തിരി മോശം സമയമായിരുന്നു' ആസിഫ് പറഞ്ഞു. 'കൂമന്‍' തന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം, ആസിഫ് അലി അടുത്തിടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. 'കൂമന്‍', 'രേഖചിത്രം', 'കിഷ്‌കിന്ധ കാണ്ഡം' എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി ഹാട്രിക് വിജയം നേടി. 'ലെവല്‍ ക്രോസ്', 'സര്‍കീട്ട്' എന്നിവ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളായില്ലെങ്കിലും, തിരക്കഥാ തിരഞ്ഞെടുപ്പിന് ആസിഫിന് വളരെയധികം പ്രശംസ ലഭിച്ചു.

'മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ വീണ്ടും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു. സ്വാഭാവികമായും പ്രതീക്ഷകള്‍ വളരെ കൂടുതലാണ്,' ജീത്തു ജോസഫിന്റെ കൂടെയുള്ള 'മിറാഷി'നെക്കുറിച്ച് ആസിഫ് പറഞ്ഞു. പ്രേക്ഷകരുടെ ശീലങ്ങള്‍ എങ്ങനെ മാറിയിരിക്കുന്നുവെന്നും താരം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും മണിക്കൂറുകള്‍ ചെലവഴിക്കുന്ന ആളുകള്‍ക്ക് തിയേറ്ററുകളില്‍ ദൈര്‍ഘ്യമുള്ള സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. അത്തരം പല സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുതുജീവന്‍ നേടുന്നുണ്ടെന്നും വ്യക്തമാക്കി.

'മിറാഷ്' ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റിയതിന്റെ കാരണം ബരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫും വെളിപ്പെടുത്തി. 'സ്ത്രീ കാഴ്ചപ്പാടിനെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയില്‍ ഇതുപോലൊരു വേഷം ചെയ്യാന്‍ തയ്യാറാകുന്ന ഒരു ബോളിവുഡ് പുരുഷ താരത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല,' ജീത്തു പറഞ്ഞു.

പരീക്ഷണം നടത്താനുള്ള സന്നദ്ധത കാരണം ആസിഫ് ഇത് സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. 'ആസിഫ് അത് ഏറ്റെടുക്കുമെന്ന് എനിക്കറിയാമായിരുന്നു, അദ്ദേഹം ഉടന്‍ തന്നെ സമ്മതിച്ചു'.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi