മലയാളസിനിമയില്‍ അവസരത്തിനായി മക്കളെ ലൈംഗികമായി ഉപയോഗിക്കാന്‍ വിട്ടുകൊടുക്കുന്ന അമ്മമാരുണ്ടെന്ന് നടി ശ്രുതി രജനീകാന്ത് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ശ്രുതിയുടെ അഭിമുഖ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. ഹേമ കമ്മിറ്റിയിലെ സമാനമായ മൊഴി ശ്രുതിയുടേതാണെന്ന തരത്തിലും വിലയിരുത്തലുണ്ടായി. എന്നാല്‍ താന്‍ പറഞ്ഞതിനു സമാനമായ കാര്യം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പറയുന്നുണ്ടെന്നും പക്ഷേ, മൊഴി കൊടുത്ത നടി താനല്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
'ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തത് ഞാനല്ല. പഴയ ഒരു അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. നിങ്ങളിനി എത്ര ഇല്ലാ ഇല്ലാന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. എനിക്ക് അറിയാവുന്നവര്‍ക്ക് പേഴ്‌സണല്‍ അനുഭവമുണ്ട്.
ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നേ തീരു. ഇപ്പോള്‍ പരസ്പര സമ്മത പ്രകാരം ലൈംഗികബന്ധങ്ങള്‍ക്കുപോകുന്നത് എന്തുമാകട്ടെ. ഞാനൊക്കെ കലയെ അത്രമാത്രം ഇഷ്ടപ്പെട്ടതുകൊണ്ട് സിനിമയിലേക്കു വന്നതാണ്. ഡാന്‍സറാണ്. ചെറുപ്പം തൊട്ട് നൃത്തം അഭ്യസിക്കുകയും നാടകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
കൂടെ കിടന്നാലെ അവസരം കിട്ടൂ, ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വച്ചാല്‍ മതി, രണ്ട് മൂന്ന് തവണ കെട്ടിപ്പിടിക്കുമായിരിക്കും, ഉമ്മ തരുമായിരിക്കും എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അതിലല്ല നമ്മുടെ കഴിവിനെയോ നമ്മള്‍ ചെയ്യാന്‍ പോകുന്ന ക്യാരക്ടറിനെയോ അളക്കേണ്ടത്. അത് തെറ്റാണ്. അതുകൊണ്ടാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് വ്യക്തിപരമായി അറിയാവുന്ന രണ്ടുമൂന്നു കേസുകളെക്കുറിച്ച് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അമ്മ തന്നെ കൊണ്ടുവന്ന് മോളെ ഇവിടെ നിര്‍ത്തി, നാളെ രാവിലെ വന്നുവിളിച്ചുകൊള്ളാം, എനിക്കതൊന്നും കുഴപ്പമില്ല കേട്ടോ എന്നുള്ള രീതിയില്‍ പറഞ്ഞിരുന്നു. അപ്പോഴെ ആ തള്ളയെ വലിച്ചുകീറി ഭീത്തിയില്‍ ഒട്ടിച്ച് ഒറ്റ ഇടിയും കൂടി കൊടുക്കണമെന്നാണ് ഞാന്‍ പ്രതികരിച്ചത്. അത് ഞാന്‍ തുറന്നു പറഞ്ഞു. റിപ്പോര്‍ട്ടിലും ഇതേ പരാമര്‍ശം വന്നതോടെ രണ്ടുംകൂടി മെര്‍ജ് ആയി വന്നതാണ്. ഹേമ കമ്മിഷനില്‍ മൊഴി കൊടുത്ത ആ നടി ഞാനല്ല.
എനിക്കു വ്യക്തിപരമായി അറിയാവുന്ന കുറച്ചുപേരുടെ കാര്യങ്ങളാണ് പറഞ്ഞത്. അവരായി പുറത്തുവന്നു പേരുവെളിപ്പെടുത്താതെ കൂടുതല്‍ പറയാന്‍ പറ്റില്ല. എനിക്കു വ്യക്തിപരമായി അനുഭവം ഉണ്ടെങ്കില്‍ ഞാന്‍ പേര് ഉള്‍പ്പടെ പറയും. പക്ഷേ അത്രയ്ക്ക് ആരും ധൈര്യപ്പെട്ടിട്ടില്ല. എല്ലാവരും ഇക്കാര്യത്തില്‍ നോ പറഞ്ഞാല്‍ ഇതൊന്നും ഉണ്ടാകില്ല. നോ പറയാത്തതുകൊണ്ടാണ് കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ പ്രോത്സാഹിക്കപ്പെടുന്നത്.'-ശ്രുതി പറയുന്നു.
Content Highlights: actress sruthi rajanikanth on casting couch
Published: 26 Aug 2024, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented