ജോസഫ്, കോള്‍ഡ് കേസ്, ഷെഫീഖിന്റെ സന്തോഷം തുടങ്ങി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയനായികയായി മാറിയ അഭിനേത്രിയാണ് ആത്മീയ രാജന്‍. സിനിമ പാരമ്പര്യങ്ങളേതുമില്ലാത്ത ചുറ്റുപാടില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം നേടിയ നായിക. സിനിമയില്‍ തുല്യവേതനത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ തന്റെ നിലപാട് അറിയിക്കുകയാണ് ആത്മീയ രാജന്‍ ആഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മി അഭിമുഖത്തില്‍. തുല്യവേതനം എന്ന ആശയം സിനിമയില്‍ പ്രായോഗികമല്ലെന്ന ആത്മീയ തുറന്നുപറയുന്നു
' തുല്യവേതനത്തെ കുറിച്ചുള്ള ചര്‍ച്ചകളൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കല എന്നതിലുപരി സിനിമ ഒരു ബിസിനസാണ്. അതില്‍ അഭിനേതാക്കളുടെ ഡിമാന്‍ഡിനനുസരിച്ചാണ് വേതനം. ആണ്‍, പെണ്‍ വ്യത്യാസത്തിനപ്പുറത്ത് ഒരു അഭിനേതാവിനുള്ള മാര്‍ക്കറ്റിനനുസരിച്ചാണ് വേതനം നിശ്ചയിക്കപ്പെടുന്നത്. എല്ലാ നടിമാര്‍ക്കും ലഭിക്കുന്നത് ഒരേ വേതനമല്ലല്ലോ. ഓരോരുത്തരും മികച്ച സിനിമകള്‍ ചെയ്ത് തിയേറ്റര്‍ വിജയങ്ങളുണ്ടാക്കിയാല്‍ മാത്രമേ സ്വന്തം വേതനം വര്‍ധിപ്പിക്കാന്‍ കഴിയൂ. അതിനപ്പുറം തുല്യവേതനം എന്ന ആശയം സിനിമയില്‍ പ്രാവര്‍ത്തികമാകുമെന്ന് തോന്നുന്നില്ല.'' - ആത്മീയ പറയുന്നു.അഭിമുഖത്തിന്റെ പൂര്‍ണരൂപം ഓഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം.
ഫ്രണ്ട്ഷിപ്പ് ഡേ പ്രത്യേക പതിപ്പായി ഇറങ്ങിയ ഓഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മിയുടെ മുഖചിത്രം ആത്മീയ രാജനാണ്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ പെണ്‍മക്കളുടെ അപൂര്‍വ സൗഹൃദകഥയും ഓഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മിയിലുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന, എസ്.കെ.പൊറ്റെക്കാടിന്റെ മകള്‍ പുഷ്പ, എന്‍.പി.മുഹമ്മദിന്റെ മകള്‍ ജാസ്മിന്‍, തിക്കോടിയന്റെ മകള്‍ പുഷ്പ എന്നിവരാണ് സൗഹൃദകഥ പറയുന്നത്.
Content Highlights: actress athmeeya rajan interview on equal pay in cinema
Published: 29 Jul 2023, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented