അക്ഷയ് ഖന്ന ഒരിടവേളയ്ക്കുശേഷം മികച്ച വേഷങ്ങളുമായി സിനിമയിൽ സജീവമാവുകയാണ്. അതിനിടയിൽ അദ്ദേഹത്തെ തേടിയെത്തുന്ന വിവാദങ്ങളും കുറവല്ല. സിനിമയിൽ മികച്ച തുടക്കം ലഭിച്ചുവെങ്കിലും പിന്നീട്, അദ്ദേഹത്തിന്റെ കരിയർ മങ്ങിപ്പോവുകയായിരുന്നു. ദൃശ്യം 2, ഛാവാ, ധുരന്ധർ തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിനിപ്പോൾ ജീവശ്വാസം നൽകിയത്.
രൺവീർ സിങ് ഉൾപ്പെടെ വൻതാരനിരയുള്ള 'ധുരന്ധറി'ൽ ഏറ്റവും കൂടുതൽ തിളങ്ങിയത് അക്ഷയ് ഖന്നയാണ്. അതിനിടെ 'ദൃശ്യം 3'-യിൽനിന്ന് അക്ഷയ് പുറത്തുകടന്നതായുള്ള വാർത്തകൾ പുറത്തുവന്നു. പ്രതിഫലത്തർക്കമാണ് കാരണമായി ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. 21 കോടിയാണത്രെ ആ സിനിമയിൽ അഭിനയിക്കുന്നതിനായി അക്ഷയ് ആവശ്യപ്പെട്ടത്. മാത്രമല്ല തന്റെ കഥാപാത്രത്തിന് വിഗ് വേണമെന്നും അക്ഷയ് നിർബന്ധം പിടിച്ചതായി നിർമാതാവ് കുമാർ മംഗത്ത് പഥക് ആരോപിച്ചിരുന്നു.
മുമ്പ് അക്ഷയ്‌ക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള ദുരനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. 'സെക്ഷൻ 375' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റമായിരുന്നു സെറ്റിലെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയത്. കരാറിലൊപ്പിട്ടശേഷം 'ദൃശ്യം 3'ൽനിന്ന് അക്ഷയ് പിൻമാറിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നിർമാതാവ് പറഞ്ഞിരുന്നു.
ഈ വിവാദങ്ങൾക്കിടെ 'സെക്ഷൻ 375' എന്ന സിനിമയുടെ തിരക്കഥാകൃത്ത് മനീഷ് ഗുപ്തയുടെ ഒരു പഴയ അഭിമുഖവും ചർച്ചയാവുകയാണ്. അതിൽ അക്ഷയ് ഖന്നയെക്കുറിച്ച് മനീഷ് പറഞ്ഞ വാചകങ്ങളാണ് വിവാദങ്ങൾക്കിടയാക്കിയത്. ''ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള വ്യക്തിയാണ് അക്ഷയ് ഖന്ന. അങ്ങേയറ്റം വിചിത്രമായിട്ടുള്ള പെരുമാറ്റം. വളരെ മടിയനുമാണ്. ആ സെറ്റിൽ വളരെ ബുദ്ധിമുട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു അദ്ദേഹം. സ്വന്തം ഇഷ്ടത്തിനുമാത്രമേ എല്ലാം അദ്ദേഹം ചെയ്യുകയുള്ളൂ. ആരെക്കുറിച്ചും ശ്രദ്ധയില്ല. എല്ലാവരോടും അനാദരവ് കാണിക്കും. അതിനാൽ അക്ഷയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു'', മനീഷ് പറയുന്നു.
മാത്രമല്ല ആ സിനിമയുടെ ഒന്നിലധികം കാര്യങ്ങളിൽ താൻ ഉൾപ്പെട്ടിരുന്നുവെന്നും എന്നാൽ അതിനുള്ള അംഗീകാരം നൽകിയില്ലെന്നും മനീഷ് പറയുന്നു. അക്ഷയ് ഖന്നയും നിർമാതാവ് കുമാർ മംഗത്ത് പഥക്കുമാണ് തന്നെ കബളിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akshaye Khanna`s return to Bollywood is marred by controversy. Facing allegations of unprofessionalism & salary disputes, his career hits a bumpy road
Published: 29 Dec 2025, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented