മധുവിധു തീരുംമുമ്പേ ആത്മഹത്യയിലേക്കോ? വിവാഹശേഷം പെൺകുട്ടികളിലുണ്ടാകുന്ന വിഷാദരോഗത്തെ തിരിച്ചറിയണം

#ഡോ. അരുണ്‍ ബി. നായർ, സൈക്യാട്രി പ്രൊഫസർ, മെഡിക്കല്‍ കോളേജ് തിരുവനന്തപുരം
പ്രതീകാത്മകചിത്രം/Photo:Shutterstock
പ്രതീകാത്മകചിത്രം/Photo:Shutterstock

കണ്ണൂരിൽ നാല് മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയും, ബേഡകത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരണപ്പെട്ട സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ ഒരുപോലെ ശ്രദ്ധനേടിയിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ യുവതികൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആശങ്കയും ചർച്ചകളും ഉയർത്തുകയാണ്.

ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ, മാനസിക സമ്മർദങ്ങൾ, കുടുംബാന്തരീക്ഷം, പ്രതീക്ഷകളും യാഥാർഥ്യങ്ങളും തമ്മിലുള്ള അകലം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇത്തരം ദുരന്തങ്ങളുടെ പിന്നിലുണ്ടാകാം. കേരളത്തിൽ മൊത്തത്തിൽ ആത്മഹത്യകൾ കൂടുന്നതായാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlights: post-marriage-depression-suicide-prevention-guide

Continue reading