താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. താരങ്ങൾ തന്നെ പല തട്ടിലായിരിക്കുന്നു. അതിനിടെ നടി അന്ന രാജൻ 'അമ്മ'യെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.
താൻ 'അമ്മ' സംഘടനയിൽ അംഗമല്ലെന്നും ഇനി ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവർ പറയുന്നത്. സംഘടനയിൽ അംഗത്വമെടുക്കാൻ വലിയ തുക ആവശ്യമാണ്. സിനിമയിൽ വന്ന സമയത്ത് സംഘടനയിൽ ചേരുന്നതിനുപകരം കുറച്ച് സ്വർണം വാങ്ങിവെച്ചു. ഇന്ന് ആ സ്വർണത്തിന്റെ വില ഇരട്ടിയായി വർധിച്ചുവെന്നും അവർ പറയുന്നു.
Also Read
നിലവിൽ സംഘടനയിൽ നടക്കുന്ന തർക്കങ്ങളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിനും അന്ന മറുപടി നൽകി. സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ കടന്നുവന്നപ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അന്ന പറയുന്നു. ഇനി അമ്മയിൽ ചേരാമെന്നൊരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഇത്രയും പ്രശ്‌നങ്ങളെക്കുറിച്ച് അറിയുകയും കാണുകയും ചെയ്യുമ്പോൾ ഇനി ചേരേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും അവർ വെളിപ്പെടുത്തി.
താനിതുവരെ 'അമ്മ'യിൽ അംഗത്വമെടുത്തിട്ടില്ലെന്ന് അന്ന നേരത്തെയും പറഞ്ഞിട്ടുണ്ട്. ഭാവിയിൽ ചേരുമോയെന്ന് അറിയില്ലെന്നുമാണ് അന്ന് വ്യക്തമാക്കിയിരുന്നത്. ഇത്രയും വർഷമായിട്ടും 'അമ്മ' സംഘടനയിൽ അംഗത്വമെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.
2017-ൽ പുറത്തിറങ്ങിയ 'അങ്കമാലി ഡയറീസ്' എന്ന സിനിമയിലൂടെയാണ് അന്ന സിനിമയിലേക്കെത്തുന്നത്. അതിലെ ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി, കുടുംബശ്രീയും കുഞ്ഞാടും തുടങ്ങിയ ചിത്രങ്ങളിലും അന്ന അഭിനയിച്ചു. രജനീകാന്തിന്റെ 'ജയിലർ 2'-ലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anna Rajan confirms she is not a member of the AMMA association. She preferred investing in gold over paying the high AMMA membership fe
Published: 30 May 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented