കണ്ണിന്റെ ആരോഗ്യത്തിന് ആയുർവ്വേദം പറയുന്ന ആഹാരക്രമം, ചികിത്സാവിധികൾ

ഫോട്ടോ: Shutterstock
ഫോട്ടോ: Shutterstock

കണ്ണിനെക്കുറിച്ച് എത്രയധികം പാട്ടുകളുണ്ടല്ലേ? നമ്മുടെ കണ്ണുകള്‍ നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. പക്ഷേ, ഈ കാലത്ത് കണ്ണിന്റെ ആരോഗ്യത്തിനായി, അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തിന് കോട്ടം തട്ടാതിരിക്കാന്‍, നമ്മള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നിത്യേനയുള്ള മൊബൈല്‍-ലാപ്ടോപ്പ് ഉപയോഗം കാരണം, സ്‌ക്രീന്‍ ടൈം കൂടുതലായ ഒരു സമൂഹമാണ് നമുക്കുള്ളത്. മണിക്കൂറുകള്‍ നീണ്ട ഇത്തരം ഉപയോഗം കണ്ണിന്റെ ഒപ്റ്റിക് നെര്‍വിനെ വേഗത്തില്‍ ബാധിക്കാം. ഇപ്പോള്‍ സ്‌ക്രീന്‍ പ്രൊട്ടക്റ്റഡ് സ്‌പെക്‌സ് (കണ്ണടകള്‍) ഒരുപാടുണ്ടെങ്കില്‍പോലും, കണ്ണിന് ബുദ്ധിമുട്ടുകള്‍ കൂടി വരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കണ്ണിനെക്കുറിച്ച് ഒരു കാര്യം
ചുറ്റുമുള്ള പ്രകാശം സ്വീകരിച്ച് തലച്ചോറിലേക്ക് അയച്ച് ഒരു ദൃശ്യരൂപമാക്കി മാറ്റുക എന്നതാണ് കണ്ണിന്റെ ധര്‍മ്മം. ഈ പ്രവര്‍ത്തനത്തിന് രണ്ട് നിര്‍ണായകഘടകങ്ങള്‍ ആവശ്യമാണ്: ചിത്രം കണ്ണിന്റെ ആന്തരിക പാളിയായ റെറ്റിനയില്‍ കൃത്യമായി കേന്ദ്രീകരിക്കുകയും ഈ വിവരങ്ങള്‍ ഇലക്ട്രോകെമിക്കല്‍ പ്രേരണകളായി രൂപാന്തരപ്പെട്ട് തലച്ചോറിലേക്ക് എത്തുകയും വേണം. നിങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ ഒരു സിനിമപോലെ ഇങ്ങനെ ഒരു കൂട്ടം പ്രവര്‍ത്തനങ്ങളാണ്.

Content Highlights: Protect your vision with Ayurveda. Learn about eye health tips, treatments like Netra Tarpanam, home remedies, and diet for optimal eye care.

Continue reading