തണുപ്പുകാലത്ത് ചര്‍മത്തെ സംരക്ഷിക്കാന്‍ അഞ്ചുവഴികള്‍

ഫോട്ടോ: Shutterstock
ഫോട്ടോ: Shutterstock

ഇടയ്ക്കിടെ മോയ്സ്ചുറൈസ് ചെയ്യാം
ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരണ്ടുപോകുന്ന സമയമാണ് തണുപ്പുകാലം. കട്ടിയുള്ള മോയ്സ്ചുറൈസറുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സെറാമൈഡുകള്‍, ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയവ മഞ്ഞുകാലത്ത് ഫലപ്രദമാണ്. 

ഹൈഡ്രേറ്റിങ് ക്ലെന്‍സറുകളിലേക്ക് മാറാം
ശൈത്യകാലത്ത്, മുഖത്ത് കഠിനമായ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ക്ലെന്‍സറുകള്‍ പൊതുവെ ചര്‍മത്തിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കാറുണ്ട്. ദിവസേനയുള്ള ഉപയോഗത്തിനും മേക്കപ്പ് നീക്കം ചെയ്യുന്നതിനും മൃദുവായ, ജലാംശം നല്‍കുന്ന, സുഗന്ധമില്ലാത്ത ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. 

ചൂടുവെള്ളത്തിലെ കുളി നിയന്ത്രിക്കാം
തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്ന പതിവ് മഞ്ഞുകാലത്ത് മിക്കവര്‍ക്കുമുണ്ട്. എന്നാല്‍ ദിവസവും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കും. 15 മിനിറ്റില്‍ കുളിസമയം ഒതുക്കാം, ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. 

കഠിനമായ സ്‌ക്രബുകളും സുഗന്ധമുള്ള ഉല്‍പ്പന്നങ്ങളും ഒഴിവാക്കാം 
സ്‌ക്രബുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ വരണ്ട ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കുകയും തൊലിക്ക് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. തണുപ്പുകാലത്ത് ഇവ ഒഴിവാക്കാം. മണമില്ലാത്ത സോപ്പുകളും ബോഡി വാഷുകളും ഉപയോഗിക്കാം. 

നന്നായി വെള്ളം കുടിക്കാം
തണുപ്പുകാലത്ത് നന്നായി വെള്ളം കുടിച്ച് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് ഉയര്‍ത്തേണ്ടതുണ്ട്. ശരീരത്തിലെ ജലാശം കളയുന്ന മദ്യം, മറ്റു പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. 

Content Highlights: 5 winter beauty tips for healthy skin