ജീവിതത്തില്‍ തരണം ചെയ്ത കടുപ്പമേറിയ അനുഭവങ്ങളെപ്പെറ്റി പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. ഇപ്പോഴിതാ കൗമാരത്തില്‍ തന്റെ കാമുകിയായിരുന്ന പെണ്‍കുട്ടിയുടെ വിടവാങ്ങല്‍ എത്രത്തോളം തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് അദ്ദേഹം.
കൗമാരത്തിന്റെ തുടക്കത്തിലാണ് ആ പെണ്‍കുട്ടിയുമായി അടുപ്പത്തിലായതെന്ന് താരം പറയുന്നു. 'പ്രണയവും ജീവിതവുമെല്ലാം നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അവള്‍ക്ക് 17 വയസ്സുള്ളപ്പോള്‍ അര്‍ബുദം സ്ഥിരീകരിച്ചത് ഉലച്ചുകളഞ്ഞു. ഡേറ്റിങ് തുടങ്ങിയ സമയത്ത് അവള്‍ക്ക് 12-ഉം എനിക്ക് 13-ഉം വയസ്സായിരുന്നു. ഞാന്‍ 18 വയസ്സിലേക്കും അവള്‍ 17 വയസ്സിലേക്കും കടന്നപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഞാന്‍ കരുതി, ഇതാണവള്‍, അവളാണ് എന്റെ പെണ്ണ്. ഞങ്ങളൊന്നിച്ച് കോളേജില്‍ പോകുന്നതും വിവാഹിതരാവുന്നതും കുട്ടികളുണ്ടാവുന്നതുമെല്ലാം ഞാന്‍ സ്വപ്‌നം കണ്ടു. എന്റെ മനസ്സില്‍ ഞാന്‍ ജീവിതം പ്ലാന്‍ ചെയ്തുകഴിഞ്ഞിരുന്നു.'
അവളുടെ അകാലമരണം ജീവിതം ദുഃഖപൂര്‍ണമാക്കിയെന്നും ഒബ്‌റോയ് പറഞ്ഞു. 'ഞാനവളെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, അവള്‍ ഉത്തരം നല്‍കിയില്ല, സുഖമില്ലെന്ന് അവള്‍ നേരത്തേ പറഞ്ഞിരുന്നു. പനിപിടിച്ചതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അവളെയോ കുടുംബത്തെയോ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ബന്ധുവിനെ ഞാന്‍ വിളിച്ചു. അവള്‍ ആശുപത്രിയിലാണെന്ന് അവരാണ് പറഞ്ഞത്. ഉടനെ ഞാനവിടെയെത്തി. അഞ്ചോ ആറോ വര്‍ഷത്തോളമായി ഞങ്ങള്‍ ബന്ധത്തിലായിരുന്നു, എന്റെ സ്വപ്‌നത്തിലെ പെണ്‍കുട്ടിയായിരുന്നു അവള്‍. പിന്നീട് ഞാനറിഞ്ഞു, അവള്‍ രക്താര്‍ബുദത്തിന്റെ അവസാനത്തെ സ്റ്റേജിലായിരുന്നെന്ന്. അതെന്നെ ഞെട്ടിച്ചു. എന്തൊക്കെ ശ്രമിച്ചിട്ടും രണ്ടുമാസത്തിനകം അവള്‍ മരിച്ചു. ഞാന്‍ ശരിക്കും തകര്‍ന്നുപോയി.'
ദീര്‍ഘകാലം ആ വേര്‍പാട് ഒബ്‌റോയിയെ വേട്ടയാടിയിരുന്നു. 'ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനവളെ കാണുമായിരുന്നു, അവളുടെ സംസ്‌കാരച്ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നെങ്കില്‍ പോലും. അവള്‍ പോയെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അര്‍ബുദം ബാധിച്ച കുട്ടികളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചതാണ് എന്നെ സഹായിച്ചത്.'
ഈ സംഭവം ജീവിതത്തോടും ബന്ധങ്ങളോടുമുള്ള കാഴ്ചപ്പാടുകളെ മാറ്റിയെന്ും ഒബ്‌റോയ് പറഞ്ഞു. ഇഷ്ടപ്പെട്ടവര്‍ക്കൊപ്പമുള്ള എല്ലാ നിമിഷങ്ങളും ആഘോഷിക്കണമെന്ന് തീരുമാനിച്ചു. 2010-ല്‍ വിവേക് പ്രിയങ്ക അല്‍വയെ വിവാഹം ചെയ്തു. വിവാന്‍ വീര്‍, അമേയ നിര്‍വാണ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ദമ്പതിമാര്‍ക്ക്. ദുബായിലാണ് കുടുംബം താമസിക്കുന്നത്.
അഭിനയത്തിനു പുറമെ, ദുബായില്‍ ബിസിനസ് നടത്തുന്നുമുണ്ട് ഒബ്‌റോയ്. യു.എ.ഇ. ബിസിനസ് നടത്താന്‍ നല്ല സ്ഥലമാണെന്നും ഒബ്‌റോയ് അഭിപ്രായപ്പെടുന്നു.
Content Highlights: vivek oberoi recalls being shattered after girl friend died of cancer
Published: 26 Dec 2024, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented