വിജയ്-രശ്മിക ദമ്പതികളുടെ 'ബഡ്ഡിമൂൺ'; മൂന്ന് രാത്രിക്ക് എട്ടുലക്ഷത്തോളം രൂപയുള്ള വില്ല

ആഘോഷമായി നടന്ന വിവാഹശേഷം താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും (Virosh) മധുവിധു ആഘോഷിക്കാനായി നേരെ പറന്നത് തായ്‌ലൻഡിലേക്കാണ്. അവിടുത്തെ കോ സമുയിയിൽ പരസ്പരം കെട്ടിപ്പിടിച്ചുനിൽക്കുന്ന ഇരുവരുടെയും ഒരു ചിത്രം നേരത്തെ വൈറലാവുകയും ചെയ്തിരുന്നു. കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് പ്രണയത്തോടെ പരസ്പരം നോക്കിനിൽക്കുന്ന ചിത്രമായിരുന്നുവത്.
ഒരു സ്വകാര്യ എയർബിഎൻബി (Airbnb) വില്ലയിലാണ് താരങ്ങൾ സമയം ചെലവഴിച്ചത്. പിന്നീട് അതിന്റെ വീഡിയോ രശ്മികയും വിജയ്‌യും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. അതോടെയാണ് അവർ പോയത് ഹണിമൂണിനല്ല, പകരം ബഡ്ഡിമൂണിനാണെന്ന് (Buddymoon) ആരാധകർ തിരിച്ചറിഞ്ഞത്. കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായാണ് താരങ്ങൾ പോയത്. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് താരങ്ങൾ ഇവിടെത്തിയത്.
വീഡിയോ പങ്കുവെച്ചുകൊണ്ട് രശ്മിക ഇങ്ങനെ കുറിച്ചു, ''വിവാഹാഘോഷത്തിനുശേഷം, കുറച്ച് ദിവസത്തേക്ക് ഞങ്ങൾ അല്പം വേഗത കുറയ്ക്കാൻ ആഗ്രഹിച്ചു. ശാന്തമായ പ്രഭാതങ്ങൾ, ഉച്ചകഴിഞ്ഞുള്ള നീന്തൽ, ടേബിൾ ടെന്നീസ്, പൂൾ, മൂവി നൈറ്റ് എന്നിവയിലൂടെയുള്ള വൈകുന്നേരങ്ങൾ. കോ സമുയിയിലെ ഈ Airbnb, വീടുപോലെ തോന്നി. ആ ദിവസങ്ങളിലെ ചില നിമിഷങ്ങൾ, സുഹൃത്തുക്കൾക്കൊപ്പം, വീട് നിറഞ്ഞ ചിരിയോടെ.''
വിജയ്‌യെ 'എന്റെ ഭർത്താവ്' എന്ന് വിളിക്കാൻ ഇപ്പോഴും താൻ ശീലിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്ന് വീഡിയോയിൽ രശ്മിക പറയുന്നു. അതിനുശേഷം ഭക്ഷണം കഴിക്കുന്നതും, ആഡംബരമുറികളിൽ ഒരുമിച്ച് നൃത്തം ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം.“അഞ്ച് വർഷം കഴിഞ്ഞ് നമ്മൾ എന്തു ചെയ്യുമെന്നാണ് നീ കരുതുന്നത്?” എന്ന് വിജയ് ചോദിക്കുന്നു.“ലോകം ചുറ്റി സഞ്ചരിക്കും, ഇതുപോലുള്ള കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും,” ഉടൻ രശ്മികയുടെ മറുപടി വന്നു. ''എല്ലാ ദിവസവും കൂടുതൽ അസാധാരണമാക്കാൻ (extra ordinary) ആക്കാൻ ഇവൾക്ക് പ്രത്യേക കഴിവുണ്ട്'', അതിനിടെ വിജയ് കൂട്ടിച്ചേർത്തു. ഈ Airbnb വില്ലയുടെ കാമ്പയിന്റെ ഭാഗമായാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
തായ്‌ലൻഡിലെ രണ്ടാമത്തെ വലുപ്പമേറിയ ദ്വീപാണ് കോ സാമുയി. അവിടെയുള്ള മനോഹരമായ Airbnb-യിലാണ് താരങ്ങളെത്തിയത്. മൂന്നുരാത്രികൾക്ക് 7.8 ലക്ഷം രൂപയാണ് ഇവിടുത്തെ ചാർജ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിവാഹത്തിനുശേഷം ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തുന്നതാണ് ബഡ്ഡിമൂൺ. ഭാവിയിൽ ഈ ട്രെൻഡ് കൂടുതലായി വരുമെന്നാണ് ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay and Rashmika opted for a 'Buddymoon' with friends in Thailand. The couple stayed at an exclusive Airbnb villa in Koh Samui. The stay cost approximately 7.8 lakhs for three nights.