ചിത്രങ്ങൾക്കപ്പുറം ഇന്ത്യയിലെ പലയിടങ്ങളിലും യാത്രചെയ്ത് മടങ്ങുമ്പോൾ എന്തെല്ലാം സ്വന്തമാക്കാം?

ചിത്രങ്ങളിലൊതുങ്ങുന്ന ഓർമ്മകൾക്കപ്പുറം, സന്ദർശിക്കുന്ന ഓരോ നാടിന്റെയും തനത് ഉത്പന്നങ്ങൾ കൂടെക്കൂട്ടമ്പോഴാണ് ഏതൊരു യാത്രയും പൂർണ്ണമാകുന്നത്. ആ നാടുകളുടെ സംസ്കാരവും പരമ്പരാഗത കലാവിരുതും തൊട്ടറിയാൻ സഹായിക്കുന്ന ഇത്തരം വസ്തുക്കൾ നമ്മുടെ ജീവിതത്തിന് നൽകുന്ന ഭംഗി ഒന്ന് വേറെതന്നെയാണ്. ഇന്ത്യയിലെ പലയിടങ്ങളിൽ യാത്ര ചെയ്ത് മടങ്ങുമ്പോൾ സ്വന്തമാക്കാവുന്ന ചില ഉത്പന്നങ്ങൾ പരിചയപ്പെടാം.
മഹാരാഷ്ട്രയിലെ കോൽഹാപൂരി ചെരുപ്പുകൾ
തുകലിൽ കൈകൊണ്ട് തീർത്ത കോൽഹാപൂരി ചെരുപ്പുകൾക്ക് വലിയ ഫാൻബേസുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പവും കാഷ്വൽ ജീൻസിനൊപ്പവും ഒരുപോലെ മാച്ച് ചെയ്യാൻ പറ്റിയ ഇവ ട്രെൻഡിയും കംഫർട്ടബിളുമാണ്. ലഗേജിൽ അധികം സ്ഥലം പിടിക്കില്ല എന്നതും വലിയൊരു പ്ലസ് പോയിന്റാണ്.
കാശ്മീർ പഷ്മിന ഷാളുകൾ
പഞ്ഞിപോലത്തെ മൃദുത്വമുള്ള കാശ്മീരിന്റെ യഥാർത്ഥ കരകൗശല ഭംഗി തൊട്ടറിയാൻ പഷ്മിന ഷാളുകളോളം പോന്ന മറ്റൊന്നില്ല. ഏത് ലളിതമായ വസ്ത്രത്തിനൊപ്പവും അണിഞ്ഞാൽ പെട്ടെന്ന് ഒരു രാജകീയ പ്രൗഢി നൽകാൻ ഈ റോയൽ ഷാളുകൾക്ക് സാധിക്കും.
കൂർഗ് കോഫി
കർണാടകയിലെ കൂർഗിൽ നിന്നുള്ള കാപ്പി പ്രസിദ്ധമാണ്. വീട്ടിലിരുന്ന് ഒരു കപ്പ് കൂർഗ് കോഫി കുടിക്കുമ്പോൾ മനസ്സെത്തുന്നത് കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ ആ മനോഹരമായ പ്രഭാതങ്ങളിലേക്കായിരിക്കും. നല്ല ഫ്രഷ് ആയി റോസ്റ്റ് ചെയ്ത കോഫി പൗഡർ വാങ്ങി സൂക്ഷിച്ചാൽ, കൂർഗ് യാത്രയുടെ സുഗന്ധം നിങ്ങളുടെ വീടിനുള്ളിൽ മായാതെ നിൽക്കും.
ബ്ലൂ പോട്ടറി – രാജസ്ഥാൻ
മൺപാത്ര നിർമ്മാണ കലയിലെ അദ്ഭുതമാണ് രാജസ്ഥാനിലെ 'ബ്ലൂ പോട്ടറി'. നീലയും വെള്ളയും നിറങ്ങളിലുള്ള ഇവയുടെ ഡിസൈനുകൾ ലിവിംഗ് റൂമിന് ഒരു പെർഫെക്റ്റ് ആർട്ടിസ്റ്റിക് വൈബ് നൽകും. അലങ്കാര പ്ലേറ്റുകളോ പാത്രങ്ങളോ ഒക്കെയായി ഇവ സ്വന്തമാക്കാം.
ചിക്കൻകാരി കുർത്തികൾ
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ചെന്നാൽ കണ്ണുംപൂട്ടി വാങ്ങാം ചിക്കൻകാരി കുർത്തികൾ. കാണാൻ അതിമനോഹരവും ധരിക്കാൻ ഏറെ സുഖകരവുമായ ഈ വസ്ത്രങ്ങൾ ഡെയ്‌ലി വെയറിനും ഓഫീസിലേക്കും ഒക്കെ ധരിക്കാൻ പെർഫെക്റ്റ് ചോയ്‌സാണ്.
ഓക്സിഡൈസ്ഡ് ആഭരണങ്ങൾ
ഗുജറാത്തിലെ തെരുവുകളിൽ കാണുന്ന ഓക്സിഡൈസ്ഡ് ആഭരണങ്ങൾ ഏത് സാധാരണ വസ്ത്രത്തെയും മിനിറ്റുകൾക്കുള്ളിൽ സ്റ്റൈലിഷ് ആക്കും! വലിയ കമ്മലുകളും നെക്‌ലേസുകളും വളകളും വെസ്റ്റേൺ ജീൻസിനൊപ്പവും കുർത്തികൾക്കൊപ്പവും ഒരുപോലെ ട്രെൻഡിയായി അണിയാം.
നിത്യജീവിതത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഇത്തരം സാധനങ്ങൾ നിങ്ങളുടെ അടുത്ത യാത്രകളിൽ ഉൾപ്പെടുത്തുമല്ലോ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Handmade Kolhapuri chappals from Maharashtra for trendy and comfortable wear., Authentic and royal Pashmina shawls from Kashmir., Freshly roasted Coorg coffee powder from Karnataka., Artistic blue pottery from Rajasthan to enhance home decor., Elegant and comfortable Chikankari kurtis from Lucknow, Uttar Pradesh., Stylish oxidised jewellery from Gujarat suitable for both western and ethnic wear.