പ്രിൻസിനെ കണ്ടുമുട്ടിയത് ശരീരത്തിന്റെ മുക്കാൽ പങ്കും വെള്ളത്തിൽ അമർന്ന് തലയുയർത്തിയപ്പോഴാണ്

#എഴുത്തും ചിത്രങ്ങളും: അസീസ് മാഹി

ആനകൾ പൊതുവെ നിതാന്ത സഞ്ചാരികളാണ്. ഒരുദിവസം ഏതാണ്ട് 16 മുതൽ 80 കിലോമീറ്റർ വരെ ആവശ്യമെങ്കിൽ ആന സഞ്ചരിക്കും. അതുകൊണ്ട് ആനകളെ ലാന്റ് സ്‌കേപ്പ് സ്പീഷിസ് എന്ന് വിളിക്കാറുണ്ട്. കിലോമീറ്ററുകൾ അകലെ വരെയുള്ള ജലലഭ്യതയുള്ള പ്രദേശം അന്തരീക്ഷത്തിൽ തുമ്പിക്കൈ ചലിപ്പിച്ചു ആനകൾക്ക് ഗ്രഹിക്കാനാവുമത്രെ!. ഇങ്ങനെ ജലം തേടി അവ സ്ഥിരമായി സൃഷ്ടിക്കുന്ന സഞ്ചാരപഥങ്ങളാണ് ആനത്താരകൾ.

ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്കു പോയാൽ നമുക്കീ മനംനിറയും കാഴ്ച കാണാം. ആനകളുടെ ജീവിതത്തിന്റെ മുഴുവൻ താളവും കണ്ടറിയാം. കാടുതപിക്കുമ്പോൾ ആനകൾ ജലലഭ്യത തേടി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഒരുവെള്ളക്കെട്ട് കാണുമ്പോൾ കുഞ്ഞാനകളടക്കമുള്ള കുടുംബം ഒന്നായി അതിൽ കുത്തിമറിയുന്നത് വല്ലാത്തൊരു കാഴ്ചാനുഭവമാണ്. നാഗർഹോളയിലൂടെയുള്ള വനയാത്രയിൽ കാടകത്തെ ഇത്തിരിപ്പോന്ന നീർത്തടത്തിൽ ഇത്തവണയും ഈ കാഴ്ച കണ്ടു.

Content Highlights: Elephants travel 16-80km daily, relying on 'elephant corridors' to find water sources. Lack of sweat glands makes water essential for elephants to regulate body temperature. Tigers and leopards are increasingly forced to cross their territory boundaries due to drying water bodies.

Continue reading