സഹോദരങ്ങളെല്ലാവർക്കും കൂടി ഒരു ഭാര്യ മാത്രമെന്ന രീതി അനുവർത്തിക്കുന്നവർ

#എമില്‍ ജോയ്

ഞൊടിയിടയിലാണത് സംഭവിച്ചത്. നിന്നിടത്തുനിന്നും ഒരു കൈ ദൂരത്തിൽ കല്ലു വന്നുപതിച്ചു. അപ്രതീക്ഷിതമായ ആക്രമണമായിരുന്നത്. ഉന്നം പിഴച്ചെങ്കിലും കല്ലേറ്റതിനേക്കാൾ ആഘാതത്തിലായിരുന്നു ഞാൻ. യാക്കുകളിൽ അവശേഷിച്ചിരുന്നവ അപ്പോഴും റോഡിൽ നിന്നും മലഞ്ചെരുവിലേക്ക് കയറിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മുൻപേ കയറിപ്പോയ യാക്കുകളുടെ വലിയ കൂട്ടം മാത്രം മലയിലൂടെ ചിതറി നീങ്ങുകയായിരുന്നു. മരവിപ്പിനിടയിലും വീണ്ടും കല്ലുകൾ എന്നെ ലക്ഷ്യമാക്കി വായുവിലൂടെ ഊളിയിട്ട് വരുന്നുണ്ടായിരുന്നു. നിലംപതിപ്പിക്കാൻ ശേഷിയുള്ള വലിയ പാറക്കഷണങ്ങളാണവ. വന്യമായ ഊക്കോടെ അയാൾ മലമുകളിൽ നിന്നും എറിയുന്നു.

ലേയിലെ ഹോം സ്റ്റേയിൽനിന്ന് പുലർച്ചെ നാലരയ്‌ക്കെങ്കിലും പുറപ്പെട്ടിട്ടുണ്ടായിരിക്കണം. ലേയിൽനിന്ന് പരമാവധി ദൂരം ഓടിച്ചെത്തുകയെന്ന ഉദ്ദേശ്യത്തിലാണ് മരവിപ്പിക്കുന്ന തണുപ്പിലും അതിരാവിലെ എഴുന്നേറ്റത്. അവശേഷിക്കുന്ന മടക്കയാത്രയേക്കുറിച്ചുള്ള ആശങ്കകളാൽ കലുഷിതമാണ് മനസ്സ്. മലയിടിച്ചിൽ മൂലം ലേ-മണാലി റോഡിൽ ഗതാഗതം കഴിഞ്ഞദിവസങ്ങളിൽ പൂർണമായും സ്തംഭിച്ചിരുന്നു. ചണ്ഡീഗഡിലേക്ക് തിരിച്ചെത്താൻ പരമാവധി മൂന്നു ദിവസമേ കൈയിലുള്ളു. പരീക്ഷണങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് കഴിഞ്ഞദിവസങ്ങൾ കടന്നുപോയത്. വീഴ്ചയിൽ നിന്നുണ്ടായ പരിക്കുകളിൽനിന്ന് വേദനയിപ്പോഴും പൊടിയുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന ലേ നഗരത്തിന്റെ തെരുവുകളിലൂടെ മെല്ലെ നീങ്ങി. ശീതക്കാറ്റ് ജാക്കറ്റും സ്വെറ്ററും തുളച്ച് വിറങ്ങലിപ്പിക്കുന്നു. ഏതാനും കിലോമീറ്ററുകൾ താണ്ടിയപ്പോൾ ഷേ കൊട്ടാരത്തിന്റെ സമീപത്തെത്തി. നൂറ്റാണ്ടുകളോളം ലഡാക്കിനെ അടക്കിഭരിച്ചിരുന്ന രാജവംശത്തിന്റെ ആസ്ഥാനം. ഷെ ഗോമ്പയിലെ ചെമ്പിൽ തീർത്ത ശാക്യമുനിയുടെ ഭീമാകാരമായ പ്രതിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തവണ അതു സാധ്യമാവില്ലെന്നുറപ്പായി.

Content Highlights: Personal account of a challenging motorcycle expedition through Ladakh in 2026., Cultural insights into the life and traditions of the nomadic Changpa tribe., The historical legend of the Gata Loops ghost and the ritual offerings., Practical advice on navigating high-altitude passes like Tanglang La., Survival and safety tips for high-altitude mountain travel.

Continue reading