ഫർമാൻ ഖാന്റെ പ്രായം? കുടുംബത്തിൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാവുമെന്ന് കുടുംബം

ഫർമാൻ ഖാൻ, മൊണാലിസ | PTI
ഫർമാൻ ഖാൻ, മൊണാലിസ | PTI

ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയാണ് മൊണാലിസ ഭോസ്‌ലെയെ വിവാഹം കഴിച്ച നടനും മോഡലുമായ ഫർമാൻ ഖാൻ. മൊണാലിസയുടെ കുടുംബം വിവാഹത്തിന് നേരത്തേ തന്നെ എതിരായിരുന്നു. ഫർമാൻ ഖാന്റെ കുടുംബവും തങ്ങൾക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലെന്ന് പറയുകയാണിപ്പോൾ. വിവാഹത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും ബന്ധത്തെ അംഗീകരിക്കുന്നില്ലെന്നും അവർ പറയുന്നു.

മൊണാലിസ മറ്റൊരു മതത്തിൽപ്പെട്ടയാളാണെന്നും അതിനാൽ വിവാഹത്തിൽ തനിക്ക് സന്തോഷമില്ലെന്നുമാണ് ഫർമാന്റെ പിതാവ് ജാഫർ അലി പറയുന്നത്. ദമ്പതികളുടെ വിവാഹം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായതോടെയാണ് തങ്ങളും ഇതിനെപ്പറ്റി അറിയുന്നതെന്ന് കുടുംബം പറയുന്നു.

"ഈ വിവാഹത്തിൽ എനിക്ക് സന്തോഷമില്ല, അവൾ മറ്റൊരു മതത്തിൽപ്പെട്ടയാളാണ്, ഞങ്ങൾ മുസ്ലീം ജാട്ടുകളാണ്. ഇത് കുടുംബത്തിൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കും." ജാഫർ അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവാഹം കഴിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഫർമാൻ കുടുംബത്തെ ഒരിക്കലും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഫർമാൻ ഇടയ്ക്കിടെ ഗ്രാമത്തിൽ വരാറുണ്ടായിരുന്നു, പക്ഷെ വിവാഹിതനാകുന്നുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഇതയാളുടെ ആദ്യത്തെ തെറ്റാണ്. ഞങ്ങളിത് അംഗീകരിക്കുന്നില്ല".

രണ്ടുദിവസം മുമ്പാണ് കേരളത്തിൽ വെച്ച് മൊണാലിസയും ഫർമാനും വിവാഹിതരായത്. ദമ്പതികളെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ (viral) വ്യാപകമായി പ്രചരിച്ചിരുന്നു. ഫർമാന്റെ കുടുംബം താമസിക്കുന്ന ബാഗ്പത് ജില്ലയിലെ ഗ്രാമത്തിലും വാർത്ത ചർച്ചാവിഷയമായി.

ക്ഷേത്രത്തിൽ വെച്ചുള്ള ഫർമാന്റെ വിവാഹത്തെക്കുറിച്ച്  മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഫർമാന്റെ സഹോദരൻ ഷമാദും പറഞ്ഞു. മൊണാലിസയെ വിവാഹം കഴിക്കുമെന്ന് സഹോദരൻ ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും. 

"അവൾ സഹോദരനൊപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. പക്ഷെ അയാൾ ചെയ്തത് ശരിയല്ല. ഞങ്ങൾ അതിൽ സന്തുഷ്ടരല്ല" അദ്ദേഹം പറഞ്ഞു.

ഇതിനിടെ മൊണാലിസയുടെയും ഫർമാന്റെയും പ്രായവും ചർച്ചയായി. മൊണാലിസയ്ക്ക് 16 വയസ്സേ ആയിട്ടുള്ളൂ എന്ന വാദമായിരുന്നു ഒന്ന്. എന്നാൽ തനിക്ക് 18 വയസ്സായെന്ന് മൊണാലിസ തന്നെ സ്ഥിരീകരിച്ചു. അതേസമയം, 2000-ത്തിലാണ് ഫർമാൻ ജനിച്ചത്. നിലവിൽ അദ്ദേഹത്തിന് 25-നും 26-നും ഇടയിലാണ് പ്രായം. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Social media star Monalisa Bhosle married Farman Khan at a Kerala temple., The groom's family in Baghpat publicly opposed the interfaith union., The couple sought police protection in Kerala prior to the wedding., The family claims they were kept in the dark and learned of the news via media.