തന്റെ ആദ്യസിനിമയുടെ സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി 'മഹാ കുംഭമേള'യിലെ വൈറൽ താരം (Maha Kumbh Mela Viral Girl) മൊണാലിസ ഭോസ്ലെ രംഗത്തെത്തി. കൊച്ചിയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മൊണാലിസ പൊട്ടിക്കരഞ്ഞുകൊണ്ട് സംവിധായകനെതിരെ ആരോപണങ്ങളുന്നയിച്ചത്.
പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും സെറ്റിൽവെച്ച് ഒരുപാട് തവണ മോശമായി പെരുമാറിയെന്നും അവർ പറഞ്ഞു. ഇതിനെക്കുറിച്ച് അന്നുതന്നെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാൽ ആദ്യത്തെ സിനിമയാണെന്ന പേരിൽ വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ലെന്നും മൊണാലിസ വെളിപ്പെടുത്തി. തനിക്ക് പ്രായപൂർത്തിയാകുന്നതിനുമുമ്പാണ് ഈ ദുരനുഭവമുണ്ടായതെന്നും അവർ പറഞ്ഞു. മൊണാലിസയ്‌ക്കൊപ്പം ഭർത്താവ് ഫർമാൻ ഖാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കുറച്ചുദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്തുവെച്ച് മൊണാലിസയും ഫർമാനും തമ്മിലുള്ള വിവാഹം നടന്നത്. ഈ പ്രണയബന്ധം വീട്ടുകാർ എതിർത്തതിനാലാണ് അവർ തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയത്.
അന്ന് മൊണാലിസയുടെ പ്രായം സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നു. 18 വയസ്സായിട്ടില്ലെന്നും അതുകൊണ്ട് വിവാഹം കഴിക്കാനുള്ള നിയമപ്രകാരമുള്ള പ്രായമായിട്ടില്ലെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പലരും പറഞ്ഞത്. അതിനെ പിന്തുണച്ച് സംവിധായകൻ സനോജ് മിശ്രയും രംഗത്തെത്തിയിരുന്നു. മൊണാലിസയ്ക്ക് 18 വയസ്സായിട്ടില്ലെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്. മൊണാലിസയുടെ പ്രായത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സനോജ് മിശ്ര ആവശ്യപ്പെട്ടു. 'മഹാ കുംഭ് മേള'യുടെ സമയത്ത് മൊണാലിസയ്ക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും അവരുടെ രേഖകളിൽ മാറ്റം വരുത്തിയിരിക്കാമെന്നും മിശ്ര ആരോപിച്ചിരുന്നു.തന്റെ ആദ്യസിനിമയുടെ സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി 'മഹാ കുംഭമേള'യിലെ വൈറൽ താരം (Maha Kumbh Mela Viral Girl) മൊണാലിസ ഭോസ്ലെ രംഗത്തെത്തി. കൊച്ചിയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മൊണാലിസ പൊട്ടിക്കരഞ്ഞുകൊണ്ട് സംവിധായകനെതിരെ ആരോപണങ്ങളുന്നയിച്ചത്.
പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും സെറ്റിൽവെച്ച് ഒരുപാട് തവണ മോശമായി പെരുമാറിയെന്നും അവർ പറഞ്ഞു. ഇതിനെക്കുറിച്ച് അന്നുതന്നെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാൽ ആദ്യത്തെ സിനിമയാണെന്ന പേരിൽ വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ലെന്നും മൊണാലിസ വെളിപ്പെടുത്തി. തനിക്ക് പ്രായപൂർത്തിയാകുന്നതിനുമുമ്പാണ് ഈ ദുരനുഭവമുണ്ടായതെന്നും അവർ പറഞ്ഞു.
''മൊണാലിസ എന്ന പേര് കേൾക്കുമ്പോൾ തന്നെ തനിക്ക് നാണക്കേടാണെന്ന് ആ സനോജ് മിശ്ര പറയുന്നുണ്ടല്ലോ. എന്റെ സിനിമയുടെ ഭാഗമാകില്ല മൊണാലിസയെന്നും അയാൾ പറയുന്നുണ്ട്. എന്നാലിപ്പോൾ, എനിക്ക് ആ സിനിമയുടെ ഭാഗമാകണമെന്ന് തന്നെയില്ല. അത്രയും മോശപ്പെട്ട വ്യക്തിയാണയാൾ. ഇപ്പോൾ അയാളുടെ പേര് പറയുമ്പോൾ തന്നെ എനിക്ക് നാണക്കേട് തോന്നുന്നു. സിനിമയുടെ പേരും പറഞ്ഞ് ചെറിയ പെൺകുട്ടികളോട് പോലും മോശമായി പെരുമാറാറുണ്ട് അയാൾ. എന്നിട്ട് 'ഞാൻ നിങ്ങൾക്ക് ഈ സിനിമ തരും, ആ സിനിമ തരും' എന്ന് പറയും. സിനിമയുടെ പേരിൽ വളരെ മോശമായ കാര്യങ്ങളാണ് അയാൾ ചെയ്യുന്നത്'', മൊണാലിസ ആരോപിച്ചു. തങ്ങളുടെ പോസ്റ്ററുകൾ പല സ്ഥലത്തും കത്തിക്കുന്നുണ്ടെന്നും കൊല്ലുമെന്നുള്ള ഭീഷണികൾ പലയിടത്തുനിന്നും നേരിടുന്നുണ്ടെന്നും മൊണാലിസ തുടർന്നുപറഞ്ഞു. മൊണാലിസയ്‌ക്കൊപ്പം ഭർത്താവ് ഫർമാൻ ഖാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കുറച്ചുദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്തുവെച്ച് മൊണാലിസയും ഫർമാനും തമ്മിലുള്ള വിവാഹം നടന്നത്. ഈ പ്രണയബന്ധം വീട്ടുകാർ എതിർത്തതിനാലാണ് അവർ തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയത്.
അന്ന് മൊണാലിസയുടെ പ്രായം സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നു. 18 വയസ്സായിട്ടില്ലെന്നും അതുകൊണ്ട് വിവാഹം കഴിക്കാനുള്ള നിയമപ്രകാരമുള്ള പ്രായമായിട്ടില്ലെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പലരും പറഞ്ഞത്. അതിനെ പിന്തുണച്ച് സംവിധായകൻ സനോജ് മിശ്രയും രംഗത്തെത്തിയിരുന്നു. മൊണാലിസയ്ക്ക് 18 വയസ്സായിട്ടില്ലെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്. മൊണാലിസയുടെ പ്രായത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സനോജ് മിശ്ര ആവശ്യപ്പെട്ടു. 'മഹാ കുംഭ് മേള'യുടെ സമയത്ത് മൊണാലിസയ്ക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും അവരുടെ രേഖകളിൽ മാറ്റം വരുത്തിയിരിക്കാമെന്നും മിശ്ര ആരോപിച്ചിരുന്നു.
മൊണാലിസയുടെ ആദ്യചിത്രമായ 'ദ ഡയറി ഓഫ് മണിപ്പൂരി'ന്റെ സംവിധായകനാണ് സനോജ് മിശ്ര. കഴിഞ്ഞവർഷം ഒരു ബലാത്സംഗക്കേസിൽ മിശ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമയിൽ അഭിനയിക്കിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് ഒരു യുവതി പരാതി നൽകിയിരുന്നു. അതിനെ തുടർന്നായിരുന്നു അറസ്റ്റ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Monalisa Bhosle alleges physical harassment by director Sanoj Mishra during her first film. The actress claims these incidents occurred while she was a minor.
Published: 24 Mar 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented