1491 കോടി രൂപ, തയ്യാറാക്കിയത് 5 വർഷംകൊണ്ട്; കാനിലെ ചെലവേറിയ ലുക്കുമായി ഉർവശി റൗട്ടേല

ഉർവശി റൗട്ടേല | Instagram
ഉർവശി റൗട്ടേല | Instagram

കാൻ ഫെസ്റ്റിവലിൽ ഇന്ത്യക്കാർ തിളങ്ങുകയാണ്. ആലിയ ഭട്ട്, താര സുതാരിയ, ഉർവശി റൗട്ടേല, കല്യാണി പ്രിയദർശൻ എന്നിവരാണ് ഈ വർഷം ഇതുവരെയായി കാനിലെത്തിയത്. ആലിയ ഭട്ടിന്റെ മൂന്നു റെഡ് കാർപ്പറ്റ് ലുക്കുകളും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. യഷ് പാട്ടീൽ ഡിസൈൻ ചെയ്ത ഗൗൺ, ടമറ റാൽഫ് ഒരുക്കിയ ബ്ലഷ് പിങ്ക് നിറത്തിലുള്ള കോർസെറ്റ് കോളം ഡ്രസ്സ്, തരുൺ തഹ്ലിയാനിയുടെ സാരി ഗൗൺ, ഡാനിയേൽ ഫ്രാങ്കിൾ തയ്യാറാക്കിയ ഐസി ബ്ലൂ ഡ്രസ്സ് എന്നിവയാണ് ഇതുവരെയായി കാനിൽ ആലിയ ധരിച്ചത്.

എന്നാൽ, ഏറ്റവും 'എക്‌സ്‌പെൻസീവ് ലുക്ക്' ഉർവശി റൗട്ടേലയുടേതാണ്. വിയറ്റ്‌നാം ആസ്ഥാനമായുള്ള ജോളിപോളി കൊച്യൂറാണ് ഈ വസ്ത്രത്തിനുപിന്നിൽ. ഹെവിയായിട്ടുള്ള അലങ്കാരങ്ങളാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. ഷീർ ഡീറ്റെയിലിങ്ങും സീക്വൻസ് വർക്കും ബീഡ് വർക്കും സ്റ്റോൺ ഡീറ്റെയിലിങ്ങും ക്രിസ്റ്റൽ എലമെന്റുകളുമാണ് ഇവയുടെ ഹൈലൈറ്റ്. മുഴുവനായി നോക്കുകയാണെങ്കിൽ വളരെ വിലകൂടിയ ആഭരണങ്ങൾ പോലുള്ളൊരു വസ്ത്രം.

സിൽവർ ടോണിലുള്ള വസ്ത്രത്തിനൊപ്പം ചേരുന്ന ഹെഡ്പീസ്, ഇയർറിങ്, സ്റ്റേറ്റ്മെന്റ് നെക്ക്പീസ് എന്നിവയ്‌ക്കൊപ്പം മനോഹരമായ മീനോഡയറും (മനോഹരമായ ആഭരണം പോലുള്ള ക്ലച്ച് പേഴ്‌സാണിത്). ജൂഡിത്ത് ലീബറിൽനിന്നുള്ള ആഡംബര മീനോഡയറാണ് ഉർവശിയുടെ കൈയിലുണ്ടായിരുന്നത്. ഇതിനൊപ്പം ഗ്ലിറ്ററിങ് ഐസ്, ഗ്ലോസി ലിപ്‌സ് എന്നിവയാണ് ഉർവശി തിരഞ്ഞെടുത്തത്.

റിപ്പോർട്ടുകൾ പ്രകാരം അവരുടെ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും മൂല്യം ഏകദേശം 155.87 മില്യൺ ഡോളറാണ്, ഏകദേശം 1491 കോടി രൂപ. അതോടെ ഫാഷൻലോകത്തും ഇത് കൂടുതൽ ചർച്ചയാവുകയാണ്. കാനിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ലുക്ക് എന്നാണ് ഫാഷൻ മാധ്യമങ്ങളും വാഴ്ത്തുന്നത്. റിപ്പോർട്ടുകളനുസരിച്ച് അഞ്ചുവർഷം കൊണ്ടാണ് വസ്ത്രം തയ്യാറാക്കിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Urvashi Rautela showcased a record-breaking 1491 crore INR outfit at Cannes. The dress took five years to craft by Vietnam-based Jolipoli Couture