'’ഇനി ആ വീട്ടിൽ അല്ലേ ഞാൻ താമസിക്കേണ്ടത്, അപ്പോൾ വീടും ചുറ്റുപാടും എനിക്ക് ഇഷ്ടമാകണ്ടേ'’

'ഭോഗവധം' കവർ
'ഭോഗവധം' കവർ

സമൂഹത്തിലും മനുഷ്യമനസ്സിലുമുളള നിരവധി ശാരീരിക-മാനസികപ്രശ്‌നങ്ങളെ അടയാളപ്പെടുത്തുകയും പ്രമേയത്തിലും വിഷയാവതരണത്തിലും പുതുമ നിലനിർത്തുകയും ചെയ്യുന്ന കഥകളാണ് മിഥുൻ കൃഷ്ണയുടെ ‘ഭോഗവധം’ എന്ന സമാഹാരത്തിലുള്ളത്. നൂതനമായ ആശയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന ഈ കഥകളിൽ പ്രമേയത്തെ പരോക്ഷമായി ദ്യോതിപ്പിക്കുന്ന തരത്തിലാണ് ശീർഷകങ്ങൾ നൽകിയിരിക്കുന്നത്.

'പാന്റി ഫെറ്റിഷിസം' എന്ന മാനസികവൈകല്യം വ്യക്തി ജീവിതത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് 'ഭോഗവധം 'എന്ന കഥയിലെ മുഖ്യ പ്രമേയം. രാത്രിയിൽ സംഭ്രമത്തോടെ ഓടിക്കിതച്ച് വീട്ടിലെത്തുന്ന റെജിയെ അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. പലതരത്തിലുള്ള ഇൻഫീരിയോരിറ്റി കോംപ്ലക്‌സുകൾ നിറഞ്ഞിരിക്കുന്ന ഇടമാണ് റെജിയുടെ മനസ്സ്. മറ്റുള്ളവരുടെ മുഖത്തുനോക്കി സംസാരിക്കാനുള്ള കഴിവില്ലായ്മ, എന്തോ ഒളിപ്പിക്കാനുള്ള വ്യഗ്രത, ഭയം ഇതെല്ലാം റെജിയുടെ സ്വഭാവത്തിൽ പ്രകടമാണ്. കുറിയവൻ എന്ന തോന്നൽ കാരണം സഹപാഠിയായ സജിഷയോട് തോന്നിയ പ്രണയം പോലും അയാൾ വെളിപ്പെടുത്തുന്നില്ല. 'പേടിത്തൊണ്ടൻ, എന്ന് മറ്റുള്ളവർ വിളിക്കുമ്പോഴും ഈ വൈകല്യം അയാളെ രാത്രിയിൽ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നു. കല്യാണം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകുന്നതിനു മുന്നേ തന്നെ ഈ പ്രശ്‌നങ്ങൾ കാരണം ഭാര്യ രേഷ്മ സ്വന്തം വീട്ടിൽ പോയി നിൽക്കുകയാണ്. 'അവന് ഉറങ്ങാൻ കഴിയുന്നില്ല .അവൻ ഒരു വീടിന്റെ മുള്ളുവേലി ചാടി കടന്നു ' പിന്നാമ്പുറത്ത് തെളിഞ്ഞ വെളിച്ചത്തിലേക്ക് നോക്കി അയലിൽ വിരിച്ചിട്ട വസ്ത്രങ്ങൾ വാരിയെടുത്തു മണത്തു. സിരകളിൽ വിദ്യുത് പ്രവാഹം. കുളിരു കോരുന്നു. അതിൽ ചിലതെടുത്ത് അരയിൽ ചെരുതി. നാഭി തടത്തിൽ ചൂട് അരിച്ചു കയറി. ' ഇതെല്ലാം പാന്റി ഫെറ്റിഷിസത്തിന്റെ സൂചനകൾ നൽകുന്നു. ആരോ ഇരുട്ടത്ത് നിൽക്കുന്നത് കണ്ട് അയൽക്കാരനായ ഗണേശൻ ടോർച്ചടിച്ചു നോക്കുമ്പോൾ വേലിയിൽ കുരുങ്ങിക്കിടന്ന ഒറ്റ ചെരുപ്പ് കിട്ടുന്നുണ്ട്. അയാളുടെ ഭാര്യ ജയയും ഭയന്നുപോയിരുന്നു. എന്നാൽ നാണക്കേട് കാരണം അയാൾ പോലീസിനെ വിളിക്കുന്നില്ല. ഒറ്റച്ചെരുപ്പുമായി അയാൾ ചെരുപ്പ് കടയിൽ പോയി ചെറിയ ചെരുപ്പുകൾ ഇടുന്നവരുടെ ലിസ്റ്റ് എടുക്കുന്നു. തിരിച്ചുവരുന്ന വഴിയിൽ റെജിയെ കാണുകയും അവന്റെ ചെരുപ്പ് കാണുമ്പോൾ ചെരുപ്പിന്റെ ഉടമയെക്കുറിച്ച് മനസ്സിലാക്കുന്നു. റെജി അവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാൽ അയാൾ റെജിയുടെ വീട്ടിൽ എത്തി അവന്റെ അമ്മ ഗീതാമ്മയോട് മകനെക്കുറിച്ച് അന്വേഷിക്കുന്നു. എന്നിട്ട് അവന്റെ മുറിയിൽ കയറി അരിച്ചുപെറുക്കി ചെരുപ്പ് കണ്ടെത്തുന്നു. റെജിയെ കൊല്ലാൻ അരയിൽ വാക്കത്തിയുമായാണ് ഗണേശൻ നടക്കുന്നത്. റെജിയുടെ അച്ഛൻ ശിവാനന്ദൻ നായർ വാർഡ് മെമ്പറോട് സംസാരിക്കുമ്പോൾ റെജിക്ക് ഫെറ്റിഷിസം എന്ന അസുഖമാണെന്ന് പറയുന്നു. ഭാര്യ രേഷ്മയ്ക്ക് ആദ്യ രാത്രിയിൽ തന്നെ അവന്റെ സ്വഭാവം മനസ്സിലാകുന്നുണ്ട്.

Continue reading