പത്താം ക്ലാസില്‍ പഠനം നിര്‍ത്തി;ഇപ്പോള്‍ കോടീശ്വരന്‍, റിയ ചക്രബര്‍ത്തിയുടെ കാമുകന്‍

റിയ ചക്രബര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ നിഖില്‍ കാമത്തുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലൂടെ ഒരു ബൈക്കില്‍ പോകുന്ന വീഡിയോ വൈറലായപ്പോഴാണ് ഇരുവരും പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയയും നിഖിലും മാസ്‌ക് വെച്ചിരുന്നു. പക്ഷേ, മുംബൈ പാപ്പരാസികള്‍ വളരെ പെട്ടെന്ന് ഇരുവരെയും തിരിച്ചറിഞ്ഞു. അതോടെ നിഖില്‍ കാമത്തിന്റെ പുറകെയാണ് സോഷ്യല്‍ മീഡിയ.
നിഖിലിന്റെ അച്ഛന്‍ ബാങ്കറും അമ്മ സംഗീതാധ്യാപികയുമായിരുന്നു. നിഖില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കളറിയാതെ, ഒരു കൂട്ടുകാരനൊപ്പം യൂസ്ഡ് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന സംരംഭം തുടങ്ങി. ഇത് പഠനത്തെ കാര്യമായി ബാധിച്ചുതുടങ്ങി. ഇതിന്റെ കാരണം തിരഞ്ഞുപോയ അമ്മ, മകന്റെ ഫോണ്‍ ബിസിനസിനെക്കുറിച്ച് മനസ്സിലാക്കി. പഠനത്തില്‍ താത്പര്യം കാണിക്കാത്തത് സ്‌കൂള്‍ മാനേജ്‌മെന്റിനെയും ചൊടിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ സമ്മതിച്ചില്ല. അതോടെ പഠനം നിര്‍ത്തി.
17-ാം വയസ്സുമുതല്‍ പല ജോലികള്‍ ചെയ്തുതുടങ്ങി. 8000 രൂപ മാസശമ്പളം കിട്ടുന്ന ജോലി എവിടെ കിട്ടുമെന്ന അന്വേഷണം കൊണ്ടെത്തിച്ചത് കോള്‍ സെന്ററിലാണ്. വൈകുന്നേരം നാലുമുതല്‍ പുലര്‍ച്ചെ ഒരുമണി വരെ അവിടെ ജോലി. പകല്‍ ഓഹരി വ്യാപാരവും.
അച്ഛന്റെ സമ്പാദ്യങ്ങളായിരുന്നു അതിനൊക്കെ ഉപയോഗിച്ചത്. അതിന്റെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ മനസ്സിലായപ്പോള്‍ സ്വന്തമായി സ്ഥാപനം തുടങ്ങണമെന്ന് തോന്നി. അങ്ങനെ 2006-ല്‍ സഹോദരന്‍ നിഖില്‍ കാമത്തിനൊപ്പം ഒരു ബ്രോക്കറേജ് സ്ഥാപനം തുടങ്ങി, കാമത്ത് ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന പേരില്‍. 2010-ല്‍ നിതിനൊപ്പം ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനം തുടങ്ങി. സീറോധ എന്ന പേരില്‍. പിന്നീട് ഇവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
Content Highlights: rhea chakraborty is dating nikhil kamath?