രാധയോടും കൃഷ്ണനോടും ഉപമ, മൊണാലിസയ്ക്കെതിരേ സൈബർ ആക്രമണം

മൊണാലിസ ഭോസ്ലേയും ഫർമാൻ ഖാനും / Instagram, PTI
മൊണാലിസ ഭോസ്ലേയും ഫർമാൻ ഖാനും / Instagram, PTI

കുംഭമേളയിൽ മാലവിൽക്കാനെത്തി പ്രശസ്തയായ മോണാലിസ ഭോസ്ലെ അടുത്തിടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കേരളത്തിൽ വന്ന് വിവാഹം ചെയ്തതും, തന്റെ ആദ്യസിനിമയുടെ സംവിധായകനായ സനോജ് മിശ്രയ്ക്കെതിരേ, പത്രസമ്മേളനം വിളിച്ച് ലൈംഗികാരോപണം ഉന്നയിച്ചതുമൊക്കെയാണ് മൊണാലിസ വീണ്ടും ചർച്ചചെയ്യപ്പെടാൻ കാരണം. സംവിധായകൻ പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും സെറ്റിൽവെച്ച് ഒരുപാട് തവണ മോശമായി പെരുമാറിയെന്നും അവർ പറയുകയുണ്ടായി.

ഇപ്പോഴിതാ മൊണാലിസയ്ക്കെതിരേ കടുത്ത സൈബർ ആക്രമണം നടക്കുകയാണ്. കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിലെത്തിയ മൊണാലിസ കഴിഞ്ഞമാസമാണ് പോലീസിന്റെയും പ്രമുഖരുടെയും സഹായത്തോടെ വിവാഹിതയായത്. തിരുവനന്തപുരത്തിനടുത്തുള്ള പൂവാറിലെ അരുമനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിലാണ് മതസൗഹാർദ്ദ വിവാഹം നടന്നത്. മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്ലെ ഈ വിവാഹത്തെ എതിർക്കുകയും 'ലവ് ജിഹാദ്' ആണിതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്ന് തങ്ങളുടെ ബന്ധത്തെ അവർ രാധാ-കൃഷ്ണനുമായി ഉപമിച്ചു, ഈ പരാമർശത്തെത്തുടർന്നാണ് ഇപ്പോഴത്തെ സൈബർ ആക്രമണം. 

മുസ്ലിം ആയ കാമുകനെപ്പറ്റിയുള്ള ആരോപണങ്ങളോട് പ്രതികരിച്ച മോണാലിസ, മുസ്ലിം പുരുഷനുമായുള്ള തന്റെ പ്രണയവിവാഹത്തെ രാധാ-കൃഷ്ണ പ്രണയകഥയുമായി താരതമ്യപ്പെടുത്തി. 'രാധ കൃഷ്ണനെ സ്നേഹിച്ചപ്പോൾ, രാധ കൃഷ്ണനോട് ചോദിച്ചോ, നീ ഹിന്ദുവാണോ അതോ മുസൽമാനോ എന്ന്?'- എന്നായിരുന്നു മൊണാലിസയുടെ പരാമർശം. തുടർന്ന് ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ അവരെ പരിഹസിച്ച് രംഗത്തെത്തി.

ഈ കുംഭമേളയിൽ അവൾക്ക് കുഴപ്പമില്ലായിരുന്നു.'-എന്നാണ് ഒരാൾ പറഞ്ഞത്. ചിലർ അവരെ നിരക്ഷര എന്ന് വിളിച്ചു. രാധാ-കൃഷ്ണൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നീ അവിടെയുണ്ടായിരുന്നോ? എന്നായിരുന്നു ഒരു കണ്ടന്റ് ക്രിയേറ്ററുടെ പരിഹാസം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Monalisa Bhonsle faces widespread trolling for historical inaccuracies regarding Radha-Krishna., The controversy stems from her comparison of her interfaith marriage to the divine love story., Netizens highlight the chronological impossibility of her statement regarding the origin of Islam., Public sentiment in 2026 reflects strong disapproval of her comments on religious figures.