ഒന്നര നൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം നടത്തിവരുന്ന മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടകസംഗമമായ കുംഭമേളയില്‍ ഇത്തവണ 40 കോടി പേര്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ പല ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ഇവിടെ സംഗമിക്കും. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ 'വൈറല്‍ സന്യാസിനി'യെപ്പറ്റിയുള്ള ചർച്ചയിലാണ് സാമൂഹികമാധ്യമങ്ങൾ.
30-കാരിയായ ഹര്‍ഷ റിച്ചാരിയയാണ് 'സുന്ദരിയായ സാധ്വി' എന്ന പേരില്‍ വൈറലായത്. കുംഭമേളയില്‍ പരമ്പരാഗത കാഷായവേഷത്തിനൊപ്പം രുദ്രാക്ഷ ജപമാലയും തിലകവും ധരിച്ച്, മേക്കപ്പും ലിപ്സ്റ്റിക്കുമിട്ടെത്തിയ ഹര്‍ഷയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചു. 'ബ്യൂട്ടിഫുള്‍ സാധ്വി', 'വൈറല്‍ സാധ്വി' എന്നീ പേരുകള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ അവരെ തിരയുന്നവരുടെ എണ്ണം കുത്തനെ കൂടി. സൗന്ദര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായാണ് ഹര്‍ഷയെന്ന് ആരാധകര്‍ പുകഴ്ത്തുന്നത്.
താന്‍ സന്യാസപാത തിരഞ്ഞെടുക്കുന്നുവെന്ന് ഹർഷ പ്രഖ്യാപിച്ചിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. തന്റെ ആത്മീയയാത്രയില്‍ മഹാകുംഭമേള വലിയൊരു ഏടാണെന്നാണ് ഹര്‍ഷ പറയുന്നത്. എന്നാല്‍ സന്യാസിമാരില്‍ നിന്നും ഒട്ടേറെ വിശ്വാസികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഹര്‍ഷയ്ക്ക് നേരിടേണ്ടിവന്നത്.
മേക്കപ്പിട്ടെത്തിയ ഹര്‍ഷയ്‌ക്കെതിരേ സന്യാസിമാര്‍ വലിയ വിമര്‍ശനമുന്നയിച്ചു. നിരഞ്ജനി അഖാഡയിലെ അംഗങ്ങള്‍ നടത്തിയ പ്രവേശന ഘോഷയാത്രയില്‍ ഹര്‍ഷ രഥത്തിലിരുന്നതും വിവാദമായി. മോഡലുകള്‍ കുംഭമേള തങ്ങളുടെ പരസ്യപരിപാടിക്കായി ഉപയോഗിക്കരുതെന്ന് കാളിസേനാ തലവന്‍ മുന്നറിയിപ്പുനല്‍കി. സന്യാസജീവിതത്തിലേക്കുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീ ഇത്തരം ചമയങ്ങള്‍ ധരിക്കുന്നതിനെതിരേയായിരുന്നു വ്യാപകവിമര്‍ശനം.
എന്നാല്‍, താനൊരു സന്യാസിനിയല്ലെന്നും തന്നെയാരും അങ്ങനെ വിളിക്കരുതെന്നുമാണ് വിവാദമായതോടെ ഹര്‍ഷ പ്രതികരിച്ചത്. സന്യാസിനിയാണെന്ന് ഇതുവരെ അവകാശപ്പെട്ടിട്ടില്ല, മന്ത്രദീക്ഷ മാത്രമേ എടുത്തിട്ടുള്ളൂ. സന്യാസിനിയാവാന്‍ ഇനിയും സമയം വേണമെന്നും. യഥാര്‍ഥത്തില്‍ ഹര്‍ഷ ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും മുന്‍ നടിയും മോഡലുമൊക്കെയാണ്. രണ്ടുവര്‍ഷം മുമ്പ് ആത്മീയതയിലേക്ക് തിരിയാന്‍ തീരുമാനിച്ച സമയത്ത് പോസ്റ്റ് ചെയ്ത വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്.
നിരഞ്ജനി അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജിന്റെ ശിഷ്യയാണെന്നാണ് ഹര്‍ഷ പറയുന്നത്. വിവാദമായതോടെ കുംഭമേളയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി അവര്‍ പ്രഖ്യാപിച്ചു, ഇന്‍സ്റ്റഗ്രാമില്‍ കണ്ണീരണിഞ്ഞ് വികാരഭരിതയായിട്ടായിരുന്നു പ്രഖ്യാപനം.
Content Highlights: harsha richhariya the viral beautiful sadhvi of maha kumbh mela
Published: 17 Jan 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented