ലിസിന് വിരാടിനോട് ആരാധന തുടങ്ങിയത് കഴിഞ്ഞ ഐപിഎൽ സീസണിൽ

ലിസ് ലാസ്, വിരാട് കോഹ്‌ലി | Instagram, PTI
ലിസ് ലാസ്, വിരാട് കോഹ്‌ലി | Instagram, PTI

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ജർമൻ മോഡലായ ലിസ് ലാസിന്റെ ഇൻസ്റ്റഗ്രാം ചിത്രം ലൈക്ക് (like) ചെയ്തത് വലിയ വാർത്തയായിരുന്നു. എന്നാൽ പിന്നീട് ചിത്രം അദ്ദേഹം അൺലൈക്കും ചെയ്തു. ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കുകയാണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ലിസ് ലാസ്.

“അതൊരു ഭ്രാന്തൻ അനുഭവമായിരുന്നു, കാരണം ഉണർന്നപ്പോൾ ഞാൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്” അവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. “അദ്ദേഹം എപ്പോഴാണ് ചിത്രം ലൈക്ക് ചെയ്തതെന്ന് എനിക്കറിയില്ല, ഞാൻ വാർത്തകളിൽ നിന്നാണ് അറിഞ്ഞത്. പലരും പല പ്ലാറ്റ്‌ഫോമുകളിലും എന്നെക്കുറിച്ചുള്ള ലേഖനങ്ങൾ കണ്ടെത്തി അയച്ചുതന്നു. നിരവധി സന്ദേശങ്ങൾ ലഭിച്ചു, ആളുകൾ ഇതിനെക്കുറിച്ച് വളരെ ആവേശത്തിലായിരുന്നു.”

ലിസ് ലാസിൻ്റെ മറ്റൊരു അഭിമുഖത്തിലെ പഴയൊരു ക്ലിപ്പും വൈറലായിട്ടുണ്ട്. അതിൽ താനൊരു വിരാട് കോഹ്‌ലി ആരാധികയാണെന്ന് വ്ലോഗറും സംഗീതജ്ഞയുമായ അവർ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള ഒരു യാത്രയിലാണ് വിരാടിനോട് ആരാധന തോന്നിയതെന്ന് ലിസ് പറയുന്നു.

“എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ബെംഗളൂരുവിൽ നിന്നുള്ളതാണ്. അവരെ കാണാൻ രണ്ടാഴ്ചത്തേക്ക് അവിടേക്ക് വന്നു. യാത്ര വളരെ ആസ്വദിച്ചതിനാൽ ഞാൻ മാസങ്ങളോളം അവിടെ താമസിച്ചു. ബെംഗളൂരു, ഗോവ, മൈസൂർ, കൂർഗ്, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും പിന്നീട് വടക്കൻ ഭാഗങ്ങളിലും യാത്ര ചെയ്തു. ഈ യാത്രയിലാണ് ഞാൻ ക്രിക്കറ്റ് ഒരു കായിക ഇനമായി പരിചയപ്പെട്ടത്. അതിന് മുമ്പ് കണ്ടിരുന്നില്ല. ഞാൻ ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. വളർന്നത് ജർമ്മനിയിലും- അവിടെ ദേശീയ കായിക വിനോദം ഫുട്ബോൾ മാത്രമാണ്.”

കഴിഞ്ഞ വർഷത്തെ ഐ.പി.എൽ സുഹൃത്തുക്കളോടൊപ്പം കണ്ടുവെന്നും അവർ പറഞ്ഞു. വളരെ ആകർഷകമായിരുന്നു. ഞാനും റോയൽ ചലഞ്ചേഴ്‌സ് ആരാധികയായി. വിരാട് കോഹ്‌ലി ഏറ്റവും ആവേശകരമായ കളിക്കാരനാണ്. അതുകൊണ്ട് അദ്ദേഹം ചിത്രം ലൈക്ക് ചെയ്തതിൽ എനിക്ക് സന്തോഷം തോന്നി-അവർ പറഞ്ഞു. ചിത്രം അൺലൈക്ക് ചെയ്തതിൽ നിരാശയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. “അദ്ദേഹം ലൈക്ക് ചെയ്തതിൽ സന്തോഷമായിരുന്നു, പക്ഷേ അൺലൈക്ക് ചെയ്തപ്പോൾ, എനിക്ക് അദ്ദേഹത്തോട് കുറച്ച് വിഷമം തോന്നി. ഇത് ഇത്ര വലിയ വാർത്തയായത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ആളുകൾ എങ്ങനെ ശ്രദ്ധിച്ചു, അവർ എങ്ങനെ വാർത്തയാക്കി... അത് ഒരുപക്ഷേ അദ്ദേഹം ഉദ്ദേശിച്ചിരിക്കില്ല. എന്നിരുന്നാലും ഞാൻ അതിന് നന്ദിയുള്ളവളാണ്, അദ്ദേഹത്തിൻ്റെ പിന്തുണയെ ഞാൻ അഭിനന്ദിക്കുന്നു.”

വൈറൽ ആയതിന് ശേഷം ലിസിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എങ്കിലും തൻ്റേതായ സമയം എടുക്കുകയാണെന്നാണ് ലിസിന്റെ പക്ഷം. ഒരുപക്ഷേ താൻ ഉടനെ വീണ്ടും ഇന്ത്യ സന്ദർശിച്ചേക്കുമെന്നും അവർ പറഞ്ഞു. ഇത്തവണ ഐ.പി.എല്ലിന് അവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: LizLaz addresses the viral incident of Virat Kohli liking and unliking her photo., The vlogger expresses empathy for Kohli regarding the intense media scrutiny., LizLaz shares her journey of becoming an RCB fan during her 2025 India trip., Clarification that the interaction was noticed by fans, not the parties involved., Update on LizLaz's potential future music and vlogging projects in India.