മുടികൊഴിച്ചിൽ കാരണം രക്ഷയില്ല, യുവാവിന്റെ ധീരമായ തീരുമാനത്തെ നെഞ്ചിലേറ്റി സാമൂഹ്യ മാധ്യമങ്ങൾ

പ്രതീകാത്മക ചിത്രം | Freepik
പ്രതീകാത്മക ചിത്രം | Freepik

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. അത് പലരെയും നിരന്തരമായ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടാറുമുണ്ട്. കടുത്ത മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ, പലപ്പോഴും വലിയ തുക ചിലവഴിച്ച് ചികിത്സകളും മുടി കുറയുന്നത് മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടത്താറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഫവാസ് മജീദ് എന്ന യുവാവ് ചിന്തിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം വന്നത് മുടി വീണ്ടും വളർത്തിയെടുത്തതിലൂടെയല്ല, മറിച്ച് അത് പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായതിലൂടെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയുണ്ട്. അതിലെ താരമാണ് ഫവാസ്, തന്റെ തല മൊട്ടയടിച്ചത് ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. "ഞാൻ തല മൊട്ടയടിച്ച ദിവസം എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, കാരണം അതിനുശേഷം മുടി കൊഴിച്ചിലിനെക്കുറിച്ച് എനിക്ക് യാതൊരുവിധ ആശങ്കയുമില്ല," അദ്ദേഹം പറയുന്നു.

തന്റെ ട്രിമ്മർ ഉപയോഗിച്ച് മുടി പൂർണ്ണമായും നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “ചിലപ്പോഴൊക്കെ ഏറ്റവും വലിയ മാറ്റം വരുന്നത് നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലല്ല,  നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നതിലാണ്,” വീഡിയോയുടെ അടിക്കുറിപ്പായി അദ്ദേഹം എഴുതി. ഇത് വെറുമൊരു ഹെയർകട്ട് മാത്രമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണെന്നും. “ആത്മവിശ്വാസത്തിന്റെ പുതിയൊരു തലം, ഒപ്പം ഇനി വിഷമിക്കേണ്ടതായ ഒരു കാര്യം കുറഞ്ഞു കിട്ടി.” ഫവാസിന്റെ ഈ ആശയം ആയിരക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ തൊട്ടു.

ഇന്റർനെറ്റിന്റെ പ്രതികരണം 

യുവാവിന്റെ ധീരമായ ഈ ശ്രമത്തെ പ്രശംസിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് ബോക്സിലെത്തിയതോടെ വീഡിയോ അതിവേഗം ശ്രദ്ധിക്കപ്പെട്ടു. "പ്രിയപ്പെട്ട പുരുഷന്മാരെ, നിങ്ങൾക്ക് അനുയോജ്യമായ മുടിയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങൾ ഇപ്പോഴും എല്ലാം ശരിയായും തികവോടെയുമാണ് ചെയ്യുന്നത്," ഒരു ഉപയോക്താവ് എഴുതി.

“ഇതിന് വലിയ ധൈര്യം വേണം. ഇതിനെ അംഗീകരിക്കാനും സമൂഹത്തിന്റെ 'സൗന്ദര്യ സങ്കൽപ്പങ്ങൾക്ക്' എതിരെ നിൽക്കാനും കഴിഞ്ഞല്ലോ. ഇതിനും, നിങ്ങൾ ആരാണോ ആ മനോഹരമായ രൂപത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞതിനും നിങ്ങൾക്ക് കൂടുതൽ കരുത്ത് ഉണ്ടാകട്ടെ,” എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഫവാസിന്റെ ഇപ്പോഴത്തെ ലുക്കിനെ പ്രശംസിച്ചും നിരവധി കമന്റുകൾ വന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Fawas Majeed's viral decision to embrace baldness over costly hair loss treatments., Shifting the focus from external appearance to inner self-confidence., The power of self-acceptance in overcoming mental stress related to hair loss., Positive social media reception and the movement against rigid beauty standards.