ലോക റെക്കോർഡുകളാണ് അമേരിക്കൻ വനിതയായ എലിസബത്ത് ആൻഡേഴ്സൺ-സിയെറയുടെ പേരിലുള്ളത്. മൂന്നു കുട്ടികളുടെ അമ്മയായ എലിസബത്ത് ഇതുവരെ ദാനം ചെയ്തത് എത്ര മുലപ്പാലാണെന്നോ? 10,350.73 ലിറ്റർ. ഒറിഗോൺ നിവാസിയായ എലിസബത്തിന് ഹൈപ്പർലാക്ടേഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചതിനെത്തുടർന്നാണ് അമിതമായി മുലപ്പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവ് ലഭിച്ചത്. സാധാരണയായി അമ്മമാരുടെ ശരീരത്തിൽ അവരുടെ കുട്ടികൾക്ക് ആവശ്യമായത്ര പാൽ മാത്രം ഉത്പാദിപ്പിക്കപ്പെടുമ്പോൾ, എലിസബത്തിന്റെ ശരീരത്തിൽ പ്രോലാക്റ്റിൻ എന്ന ഹോർമോണിന്റെ ഉയർന്ന അളവ് കാരണം പാലുൽപാദനം പല മടങ്ങാണ്.
അമിതമായുണ്ടാകുന്ന പാൽ പാഴാക്കിക്കളയുന്നതിനു പകരം, അത് സംഭാവന ചെയ്യാൻ എലിസബത്ത് തീരുമാനിച്ചു. അങ്ങനെ, കാലിഫോർണിയയിലെ മിൽക്ക് ബാങ്കുമായി അവർ സഹകരിക്കാൻ തുടങ്ങി.
പാൽ സംസ്കരിച്ചശേഷം, മാസം തികയാതെ ജനിച്ച, ആരോഗ്യപ്രശ്നങ്ങളുള്ള നവജാതശിശുക്കളെ പരിചരിക്കുന്ന ആശുപത്രികളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗങ്ങളിൽ (NICUs) മുലപ്പാലിന് ആവശ്യമേറെയാണ്. അമ്മയുടെ പാൽ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇത് അനിവാര്യമാണ്.
2015 ഫെബ്രുവരി മുതൽ 2018 ജൂൺ വരെ 1,599.68 ലിറ്റർ മുലപ്പാൽ സംഭാവന ചെയ്തുകൊണ്ട് എലിസബത്ത് ആദ്യമായി 2023-ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. ശേഷവും സംഭാവന തുടർന്നു. 2025 ജനുവരിയിൽ, ഗിന്നസ് വേൾഡ് റെക്കോർഡ്സ് (Guinness World Records) അവർ മൊത്തം 10,350.73 ലിറ്റർ പാൽ ജീവിതത്തിൽ സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു, ഏറ്റവും വലിയ വ്യക്തിഗത മുലപ്പാൽ സംഭാവനയ്ക്കുള്ള പുതിയ ലോക റെക്കോർഡ് അവർ സ്ഥാപിക്കുകയും ചെയ്തു.
അമ്മമാരുടെ പാൽ ആവശ്യത്തിന് ലഭിക്കാത്ത കുട്ടികളുള്ള കുടുംബങ്ങളിലേക്ക് അവർ നേരിട്ട് മുലപ്പാൽ നൽകിയിട്ടുണ്ട്. 2017-ൽ ചുഴലിക്കാറ്റ് നാശം വിതച്ച പോർട്ടൊറിക്കൊ അവർ സന്ദർശിച്ചിരുന്നു. അവിടെ, മാസം തികയാതെ ജനിച്ച ഒരു കുഞ്ഞിനായി എലിസബത്ത് ഏകദേശം ഒരു വർഷത്തോളം പാൽ അയച്ചുകൊടുത്തുവത്രേ.
ഓരോ ദിവസവും മണിക്കൂറുകൾ പാൽ പമ്പ് ചെയ്യുന്നതും, ശാരീരിക അസ്വസ്ഥതകളും, രോഗാവസ്ഥകളും ഇതിനിടയിൽ അവർ തരണം ചെയ്തിട്ടുണ്ട്. ദൈനംദിന ദിനചര്യകൾ അതിനൊത്ത് ക്രമീകരിക്കാനും പാടുപെട്ടുവെന്ന് എലിസബത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. പാൽ ഉത്പാദനം കുറയ്ക്കുന്നതിനോ നിർത്തുന്നതിനോ ഉള്ള മരുന്നുകളും ശസ്ത്രക്രിയകളും ഉൾപ്പെടെയുള്ള വൈദ്യചികിത്സകളെക്കുറിച്ചും അവർ സംസാരിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് പോഷണമുറപ്പാക്കാൻ എലിസബത്തിന് സാധിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Elisabeth Anderson-Sierra holds the Guinness World Record with 10,350.73 litres of donated breast milk., Her donation efforts support premature and medically fragile infants in NICUs., The record is driven by her diagnosis of hyperlactation syndrome., She actively advocates for breastfeeding education and improved pumping technology., Her contributions have provided critical nutrition to infants globally since 2015.
Published: 30 Jun 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented