'അച്ഛനും അമ്മയും സഹോദരനുമൊന്നും എന്നെ വിട്ടുപോയതായി തോന്നാറില്ല, കണ്ണടച്ചാൽ ഉള്ളിൽ അവരുണ്ട്'

നിർമലമായൊരു അരുവിയിൽ നിന്ന് ഊറിയെത്തുന്ന ജലംപോലെയാണ് മലയാളികൾ മോഹൻലാലിലെ പ്രതിഭയെ നുകർന്നത്. ഓരോ മലയാളിയും അവരവരുടെ പ്രതിബിംബത്തെ ദർശിച്ച കണ്ണാടിയായി ഒരു നടൻ മാറുകയായിരുന്നു. തോൽക്കുമ്പോഴും ജയിക്കുമ്പോഴും അകലുമ്പോഴും അടുക്കുമ്പോഴും മറക്കുമ്പോഴും ഓർക്കുമ്പോഴും നാമെന്തറിയുന്നു, അനുഭവിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങളായി മോഹൻലാലിന്റെ കഥാപാത്രങ്ങൾ.
ലാലിനെപ്പോലെ ചിരിക്കാൻ, തോളൊന്ന് ചരിക്കാൻ, അതേ കുസൃതിയോടെ പ്രണയിക്കാൻ ഇതൊന്നുമായില്ലെങ്കിൽ അങ്ങനെയൊരാളെ ഒപ്പംചേർക്കാൻ നടത്തിയ പരിശ്രമങ്ങളുടെ കഥ പറയാനില്ലാത്തവർ കുറവായിരിക്കും.
Content Highlights: Mohanlal discusses the philosophical depth behind his acting career. Exploration of the actor's personal views on spirituality and meditation.