കഥകൾ മെനയാനും പറയാനും ഒരിടം, കലയ്ക്കുവേണ്ടി വ്യത്യസ്തമായ വഴി

ഇരുട്ടിന്റെ നിഴൽപ്പാടുകൾ പടർന്നുവീഴുന്നൊരിടം. മുഴങ്ങുന്ന തപ്പുകൊട്ടുകളുടെ താളത്തിനൊത്ത് കൊമ്പുകുലുക്കി താളംപിടിച്ചെത്തുന്ന വലിയ പാവകൾ... അവയ്ക്ക് കൂട്ടായി മനു ജോസ് എന്ന കലാകാരനും. എറണാകുളം മുളന്തുരുത്തിയിൽ കിളിയൊച്ചകളും പച്ചപ്പും നിറഞ്ഞ കഥകളുടെ താളം മുഴങ്ങുന്ന ആലയെന്ന തുരുത്തിലിരുന്ന് കഥയുടെ അദ്ഭുതവാതിലുകൾ തുറന്ന് മനു ജോസ് പറഞ്ഞുതുടങ്ങി. ''കഥ കേൾക്കാനും പറയാനുമൊക്കെയായി ആർക്കും ഒത്തുകൂടാനൊരിടമാണ് ആല. സിനിമാ തിയേറ്റർ പോലെ, ഷോപ്പിങ് മാളുകൾപോലെ കലതേടി 365 ദിവസവും ആളുകൾക്ക് വരാൻ ഒരു ഇടം.''
കഥ പറഞ്ഞ്...