‘എട്ടൊൻപത് മാസം ഗർഭം ധരിച്ച് കിട്ടുന്ന ലക്ഷ്വറി എനിക്കുണ്ടായിരുന്നില്ല’

#രേഖ നമ്പ്യാർ
അഭിരാമി | ഫോട്ടോ: എൻ.എം.പ്രദീപ്‌
അഭിരാമി | ഫോട്ടോ: എൻ.എം.പ്രദീപ്‌

വെയിലാറുന്നു, 'കേദാര'ത്തിനുമുന്നിൽ നിർത്തിയ കാറിൽനിന്നിറങ്ങുന്ന കൽക്കിയെ കാത്ത് അക്ഷമയായി നിൽക്കുന്ന മാംഗോ. മാംഗോയെ കണ്ടപ്പോൾ ആ കുഞ്ഞു മുഖത്ത് വിരിഞ്ഞ ചിരി ക്യാമറാ ലൈറ്റുകൾ കണ്ടതോടെ അമ്പരപ്പായിമാറി. അപരിചിതരായ അതിഥികളെ പാളി നോക്കി, കൽക്കി ഡാഡയോട് അമ്മയെ തിരക്കി. അകത്തെ മുറിയിൽ അമ്മ അഭിരാമിയെ കണ്ടതും ഓടിച്ചെന്ന് മടിയിലിരുന്നു. അമ്മയോട് പതിഞ്ഞ സ്വരത്തിൽ അവൾ സ്‌കൂൾ വിശേഷങ്ങൾ പറയാൻ തുടങ്ങി. അഭിരാമി സ്നേഹത്തോടെ കേട്ടിരുന്നു. അല്പനേരത്തിനുശേഷം അമ്മയുടെ മടിയിൽ നിന്ന് അവൾ ഡാഡയ്ക്കരികിലേക്ക് ഓടി.

''മോൾക്ക് നാല് വയസ്സായി. സ്‌കൂൾവിട്ടുവന്നാൽ കുറച്ചുനേരം ഞങ്ങൾ വിശേഷം പങ്കിടും. രാഹുലും കൽക്കിയും ഞങ്ങളുടെ നായക്കുട്ടി മാംഗോയും ചേർന്നതാണ് എന്റെ ലോകം...'' അഭിരാമി പറഞ്ഞുതുടങ്ങി.

Content Highlights: Abhirami talks about her fitness journey and weight management through physiotherapy and nutrition. Insights into her family life with Rahul and daughter Kalki

Continue reading