പൊട്ടിക്കരഞ്ഞ് സംവിധായകൻ, വിജയ് അനുമതി നൽകിയിട്ടും തൃഷാ-സൂര്യ ചിത്രത്തിന്റെ ആദ്യ ഷോകൾ റദ്ദാക്കി

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്ത തമിഴ് ത്രില്ലർ 'കറുപ്പി'ന്റെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കിയ വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഷോ അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു.
ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ എസ്.ആർ. പ്രഭു, പുലർച്ചെ ഒരുമണിയോടെ ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചു. "അനിവാര്യമായ കാരണങ്ങളാൽ 'കറുപ്പ്' ചിത്രത്തിന്റെ 9 മണി പ്രദർശനങ്ങൾ റദ്ദാക്കും. എല്ലാവരോടും ഞങ്ങളുടെ ഹൃദയപൂർവമായ ക്ഷമാപണം". റദ്ദാക്കാനുള്ള കാരണം അദ്ദേഹം വിശദീകരിച്ചില്ല. എന്നാൽ വിവരമറിയാതെ ഒട്ടേറെപ്പേർ തിയേറ്ററുകളിലെത്തി. തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസിലുണ്ടായ അപ്രതീക്ഷിത തടസ്സം ആരാധകരെ നിരാശരാക്കി. സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസ് തടസപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച, ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് മുഖ്യമന്ത്രി വിജയ് 9 മണി പ്രദർശനത്തിന് പ്രത്യേക അനുമതി നൽകിയിരുന്നു. എങ്കിലും പ്രദർശനം നടക്കാത്ത സാഹചര്യമാണുണ്ടായത്.
അതിനിടെ, രാവിലത്തെയും ഉച്ചയ്ക്കത്തെയും ഷോകൾ റദ്ദാക്കിയതിനു പിന്നാലെ, പൊട്ടിക്കരഞ്ഞ് ആരാധകരോട് മാപ്പ് ചോദിക്കുന്ന (apologises) ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ബാലാജിയിപ്പോൾ. വ്യാഴാഴ്ച ഉച്ചയോടെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. "എല്ലാവർക്കും നമസ്കാരം, ഒരു അപ്ഡേറ്റ് നൽകാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇത് അവസാനത്തേതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രാപ്രദേശിലും മറ്റ് സ്ഥലങ്ങളിലും ഈ സിനിമ കാണാൻ ആളുകൾ യാത്ര ചെയ്തെന്ന് എനിക്കറിയാം. അതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു."- അദ്ദേഹം പറഞ്ഞു.
"ഇന്ന് വൈകുന്നേരം ആറുമണിയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. 'കറുപ്പ്' മെയ് 14ന് റിലീസ് ചെയ്യാനും ഒരു ബ്ലോക്ക്ബസ്റ്റർ ആയി മാറാനും ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ വളരെ പ്രതീക്ഷയോടെയാണ് ഇരിക്കുന്നത്. ധാരാളം ആളുകൾ പലതും വെടിഞ്ഞിട്ടുണ്ട്. സൂര്യ സാർ ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ, ഈ കാലതാമസത്തിന് ക്ഷമ ചോദിക്കുന്നു. നിങ്ങളെ ഈ സമ്മർദ്ദത്തിലൂടെ കടത്തിവിട്ടതിന് ക്ഷമ ചോദിക്കുന്നു. പക്ഷെ ഇന്ന് വൈകുന്നേരം സിനിമ റിലീസ് ചെയ്യുമ്പോൾ അത് വിലപ്പെട്ടതായിരിക്കും."-അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: RJ Balaji issues a tearful apology for the last-minute cancellation of Karuppu shows., The delay is attributed to financial issues faced by the production house, Dream Warrior Pictures., Exhibitors are hopeful for an evening release on May 14., The film marks the fourth collaboration between Suriya and Trisha Krishnan.