'മഹേഷ് ബാബുവിന് ഹിന്ദിയറിയില്ല, അതാണ് സത്യം', ബോളിവുഡിന് താങ്ങാനാവില്ലെന്ന പരാമർശത്തിൽ രാഹുൽദേവ്

അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുക്കവേ, മഹേഷ് ബാബുവിനെക്കുറിച്ച് രാഹുൽദേവ് പറഞ്ഞ ചില പരാമർശമാണ് ഇപ്പോൾ ചർച്ചയാവുന്നത്. സംവിധായകൻ ത്രിവിക്രം ശ്രീനിവാസുമായുള്ള മഹേഷിന്റെ പഴയകാല സഹകരണങ്ങളെക്കുറിച്ചും അവർ ഒരുമിച്ച് ചെയ്ത നല്ല സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുമായി ബന്ധം സ്ഥാപിച്ചതെന്നും രാഹുൽ പറഞ്ഞു. മഹേഷിനെ തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ മുഖമാക്കിയത് അദ്ദേഹമാണെന്നും.
"സംവിധായകൻ ശ്രീനിവാസ് വിവേകമതിയായ ഒരു സംവിധായകനാണ്. മഹേഷ് ബാബു ഏറെ വർഷങ്ങളായി അദ്ദേഹത്തിന്റെ first choice ആയിരുന്നു. അവർ ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തു, വാണിജ്യതാത്പര്യവും വിവേകവും ലയിപ്പിക്കുന്ന ചിത്രങ്ങൾ. അത്തരം സിനിമകൾ ഹിന്ദിയിൽ ലഭ്യമല്ല. ഹിന്ദിയിൽ, രാം ഗോപാൽ വർമ്മയുടെ വിഭാഗമുണ്ട്, അനുരാഗ് കശ്യപ് എഴുതുന്ന തീവ്രമായ വിഭാഗമുണ്ട്, മറ്റൊന്ന് ഹോളിവുഡ് സിനിമകളുടെ റീമേക്കുകളാണ്."-അദ്ദേഹം പറഞ്ഞു.
തന്നെ "ബോളിവുഡിന് താങ്ങാനാവില്ല" എന്ന മഹേഷിന്റെ മുൻ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞത് "അവന് ഭാഷ അറിയില്ല, അതാണ് സത്യം" എന്നായിരുന്നു.
പിടിഐ റിപ്പോർട്ട് ചെയ്തതനുസരിച്ച്, നടൻ അദിവി ശേഷിന്റെ 'മേജർ' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവേയാണ് മഹേഷ് അങ്ങനെയൊരു പരാമർശം നടത്തിയത്. ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, ആ മേഖലയിലേക്ക് മാറേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് മഹേഷ് പറഞ്ഞു. "ഞാൻ അഹങ്കാരിയാണെന്ന് തോന്നിയേക്കാം, പക്ഷെ എനിക്ക് ഹിന്ദിയിൽ ധാരാളം ഓഫറുകൾ കിട്ടി, പക്ഷെ അവർക്ക് എന്നെ താങ്ങാനാവില്ലെന്ന് ഞാൻ കരുതുന്നു. എന്റെ സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തെലുങ്ക് സിനിമയിൽ എനിക്കുള്ള താരപരിവേഷവും സ്നേഹവും കാരണം മറ്റൊരു സിനിമയിലേക്ക് പോകണമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ഞാൻ ഇവിടെ സിനിമകൾ ചെയ്യുമെന്നും വലുതാകുമെന്നും ചിന്തിച്ചു, എന്റെ ഈ വിശ്വാസം ഇപ്പോൾ യാഥാർഥ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിൽ കൂടുതൽ സന്തോഷവാനായിരിക്കാൻ എനിക്കാവില്ല."- എന്നായിരുന്നു മഹേഷിന്റെ പരാമർശം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rahul Dev dismisses Mahesh Babu's Bollywood avoidance as a language barrier., Mahesh Babu previously stated Bollywood cannot afford his time or stardom., Mahesh Babu's upcoming film Varanasi, directed by SS Rajamouli, releases April 7, 2027., Varanasi features Priyanka Chopra, Prithviraj Sukumaran, and Mahesh Babu in dual roles.