സിനിമയിൽ പേരും പെരുമയും നേടിയ താരങ്ങൾ ജനവിധി തേടി ഇറങ്ങിയപ്പോൾ...

ആക്ഷനും കട്ടിനും ഇടയിൽ ജനങ്ങളുടെ നേതാവായി ഉദിച്ചുയർന്ന നിരവധി താരങ്ങളെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഈ പ്രവണത വ്യാപകമാണ്. എം.ജി.ആറും കരുണാനിധിയും ജയലളിതയും, ദാ ഇപ്പോൾ വിജയ് വരെ സിനിമയിലൂടെവന്ന് മുഖ്യമന്ത്രിപദം അലങ്കരിക്കാനൊരുങ്ങുന്നു.

കമൽഹാസനും രജനികാന്തും ശരത്കുമാറും ഈവഴിയിൽ നീങ്ങി കാലിടറി. കാലങ്ങളോളം ഇത്തരം ശൈലികൾ കണ്ട് ശീലിച്ചെങ്കിലും സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരെ ജനപ്രതിനിധികളാക്കാൻ മലയാളികൾ തുടക്കത്തിലൊന്ന് മടിച്ചുനിന്നു. പക്ഷേ, കാലം മാറി…

Content Highlights: malayalam-actors-transition-to-politics-elections

Continue reading