മ്ലാത്തി ചേട്ടത്തി ദേഷ്യപ്പെടുന്നില്ല, കരയുന്നില്ല, സന്തോഷിക്കുന്നില്ല. അല്പം പ്രയാസപ്പെട്ടാണ് നിഗൂഢമായ ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്: കെപിഎസി ലീല

സിനിമയിൽ ബിയാന മോമിൻ, കെപിഎസി ലീല
സിനിമയിൽ ബിയാന മോമിൻ, കെപിഎസി ലീല

‘കിഷ്‌കിന്ധാകാണ്ഡ’ത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം 'എക്കോ' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറ്റം തുടരുകയാണ്. ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യാച്ചന്‍ എന്ന ടാഗ് ലൈനുമായെത്തിയ ചിത്രം തുടക്കം മുതല്‍ ഒടുക്കംവരെ കുര്യച്ചന്റെ പിന്നാലെയാണ്. കാടും മലയും കടന്ന് പ്രേക്ഷകരും കഥാപാത്രങ്ങള്‍ക്കൊപ്പം കുര്യച്ചനെ തേടിയിറങ്ങുന്നു. പ്രകൃതിയും മനുഷ്യരും നായ്ക്കളും അടങ്ങുന്ന വലിയൊരു ലോകം, ഒരുപാട് അടരുകളുള്ള സിനിമ... അസാധ്യമായ പ്രകടനത്തിലൂടെ ഓരോ കഥാപാത്രങ്ങളും കൈയടി നേടുമ്പോള്‍ ഏറ്റവും ശക്തമായ ശബ്ദസാന്നിധ്യത്തിലൂടെ നടി കെപിഎസി ലീലയും പ്രശംസ ഏറ്റുവാങ്ങുകയാണ്.

ചിത്രത്തില്‍ ബിയാന മോമിന്‍ അവതരിപ്പിച്ച മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തിന്റെ കരുത്തും തന്റേടവും ആര്‍ദ്രതയുമൊക്കെ കെപിഎസി ലീലയുടെ ശബ്ദത്തിലൂടെ പ്രേക്ഷകമനസ്സിലും ആഴത്തില്‍ പ്രതിധ്വനിക്കുന്നു. ചിത്രത്തിന്റെ ഒരു ഹൃദയമിടിപ്പുപോലെ, ‘എക്കോ’യിലെ ശബ്ദസാന്നിധ്യമായിമാറിയ കെപിഎസി ലീല 'എക്കോ'യുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

Content Highlights: KPAC Leela opens up about her unique and fulfilling dubbing experience in Eko

Continue reading