‘സേതുമാധവന്റെ പെങ്ങൾ, മോഹൻലാലിന്റെ അനിയത്തി, കിരീടം ഉഷ...സിനിമയിൽ ഇന്നും എന്റെ ഐഡന്റിറ്റി ഇതാണ്’: ഉഷ

1989-ൽ പുറത്തിറങ്ങിയ ‘കിരീടം’, മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മായാത്ത അടയാളമാണ്. കാലം എത്ര മുന്നോട്ടുപോയാലും സേതുമാധവന്റെയും അച്യുതൻ നായരുടെയും ജീവിതനൊമ്പരം എന്നും പ്രേക്ഷകരുടെ മനസ്സിൽ അതേ തീവ്രതയോടെ നിലനിൽക്കും. 37 വർഷങ്ങൾക്കുശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ, 'സേതുമാധവന്റെ പെങ്ങൾ' എന്ന പേരിൽ ഇന്നും പ്രേക്ഷകർ ഓർക്കുന്ന നടി ഉഷ, ആ സിനിമ സമ്മാനിച്ച ജീവിതാനുഭവങ്ങളും ഓർമകളും ഗൃഹലക്ഷ്മി ഓൺലൈനുമായി പങ്കുവെക്കുകയാണ്...
“എന്റെ ആറാമത്തെ സിനിമയായിരുന്നു കിരീടം. സിനിമയുടെ തിരക്കുകളിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങുന്ന കാലം. മൂന്ന് നാല് സിനിമകളുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് അന്ന് നടക്കുകയാണ്. ആ സമയത്ത് പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖണ്ണനാണ് എന്നെ കിരീടത്തിലേക്ക് വിളിക്കുന്നത്. എന്റെ വാപ്പയാണ് എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നത്. എനിക്ക് സിനിമയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. സിബി സാർ സംവിധാനം ചെയ്യുന്നു, മോഹൻലാലാണ് നായകൻ, അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷമാണ്...ഇത്രമാത്രം അറിയാം. കാലടി ജയന്റെ വീടായിരുന്നു ലൊക്കേഷൻ.
Content Highlights: kireedam-4k-re-release-actress-usha-interview