പുഴയില്‍ മുങ്ങിക്കുളിക്കുന്ന ഷോട്ടെടുക്കുമ്പോഴാണ് ശ്രീവിദ്യ കൈയുംകാലുമിട്ടടിച്ച് താഴ്ന്നുപോകുന്നത്, മരണത്തെ മുന്നില്‍ കണ്ട നിമിഷമായിരുന്നു അത്

ചില നേരങ്ങളില്‍ ഞാന്‍ തനിച്ച് ഏകാന്തതയില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ചെറുതുംവലുതുമായ ഒത്തിരി ഓര്‍മ്മകളും പലപല ചിന്തകളും അറിയാതെ കടന്നുവരാറുണ്ട്. അതെല്ലാംതന്നെ എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയുംചെയ്യാറുണ്ട്. ഈ അടുത്തകാലത്തായി എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ഒന്നൊന്നായുള്ള കൊഴിഞ്ഞുപോക്ക് എന്നെ ആരോരുമില്ലാത്തവനായി, ഏകനാക്കി മാറ്റിയിരിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ യൗവനാരംഭകാലംമുതല്‍ നിഴലുംവെളിച്ചവുംപോലെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റ് കിത്തോ, ജോണ്‍പോള്‍, ആന്റണി ഈസ്റ്റുമാന്‍ തുടങ്ങിയ ഞങ്ങളുടെ നാല്‍വര്‍സംഘത്തില്‍ ഇനി അവശേഷിക്കുന്ന ഏകകണ്ണി ഞാന്‍ മാത്രമാണ്.
എന്നും രാത്രികളില്‍ സ്ഥിരമായി തുടര്‍ന്നുകൊണ്ടിരുന്ന ഫോണ്‍കോളുകളും സംസാരവുമെല്ലാം നിലച്ചിട്ട് രണ്ട് വര്‍ഷങ്ങളാണ് ഓടിമറഞ്ഞിരിക്കുന്നത്. ഇവരെല്ലാം എന്റെ സിനിമാ സഞ്ചാരവഴികളില്‍ എന്നോടൊപ്പമുണ്ടായിരുന്നവരാണ്. ഓരോ രാത്രിയും കൂടണയാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. അപ്പോള്‍ എന്റെ മനസ്സിലേക്ക് ചില കിറുക്കന്‍ ചിന്തകളൊക്കെ കടന്നുവരും- ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ രണ്ട് മനസ്സ് നല്‍കേണ്ടതായിരുന്നു. ഒന്ന് ഓര്‍മ്മിക്കാനും മറ്റൊന്ന് മറക്കാനും. മനസ്സ് വല്ലാതെ നൊമ്പരംകൊള്ളുമ്പോള്‍ മറവി എന്ന മനസ്സില്‍ നമുക്ക് ഭയം തേടാമല്ലോ?

ശ്രീവിദ്യ

Content Highlights: Kaloor Dennis writes about the unforgettable Sreevidya and their timeless memories

Continue reading