പ്രിയാ രാമനെ കാണാനായി യാത്ര തിരിച്ചപ്പോൾ അതേ ഹോട്ടലിൽ കണ്ടത് ഷാരൂഖ് ഖാനെ!

#കലൂർ ഡെന്നിസ്

രാമു കര്യാട്ടിന്റെ ‘ചെമ്മീനി’ൽ സലിൽ ചൗധരി ഒരുക്കിയ പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് മലയാളത്തിലേക്ക് ആദ്യമായി കടന്നുവന്ന സംഗീത സംവിധായകന്റെ പാട്ടുകൾക്ക് ഞാൻ ചെവികൊടുക്കാൻ തുടങ്ങിയത്. തുടർന്നുവന്ന ഏഴുരാത്രികൾ, സ്വപ്നം, രാസലീല, മദനോത്സവം തുടങ്ങിയ സിനിമകളിലെ പാട്ടുകൾകൂടി കേട്ടപ്പോഴാണ് എന്റെ സംഗീതാസ്വാദനാഭിരുചിക്ക് ഒരു മാറ്റം വരാൻ തുടങ്ങിയത്.

സലിൽ ചൗധരി വരുന്നതിനുമുൻപുവരെ ദേവരാജൻ മാഷിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ. ആ ഇഷ്ടത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. അന്നേവരെ മലയാളത്തിൽ കേൾക്കാത്ത ഈ പുതിയ പാട്ടീണത്തോട് എനിക്ക് ഇത്തിരി ഇഷ്ടം കൂടി എന്നുവേണമെങ്കിൽ കൂട്ടിക്കോളൂ.

Content Highlights: kaloor-dennis-thumboli-kadappuram-memoirs-priya-raman-shah-rukh-khan

Continue reading