
കനംതൂങ്ങിയ മനസ്സുമായാണ് പലരും ജീവിക്കുന്നത്. അസുഖം, സാമ്പത്തികപ്രയാസങ്ങള്‍, ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി മനസ്സിന് സമ്മര്‍ദമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഇത്തരം പ്രയാസങ്ങളെ യോഗയിലൂടെ ഒരുപരിധിവരെ മറികടക്കാന്‍ കഴിയും. യോഗ ശരീര അവബോധം വര്‍ധിപ്പിക്കും, സമ്മര്‍ദം കുറയ്ക്കും. പേശികളുടെ പിരിമുറുക്കം, ബുദ്ധിമുട്ട്, വീക്കം എന്നിവ മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.
യോഗ പരിശീലനങ്ങളായ ധ്യാനം, ശ്വസന നിയന്ത്രണം എന്നിവ സമ്മര്‍ദം കുറയ്ക്കുന്നതിനും സമ്മര്‍ദവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയുടെ അസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഇതാ.
ബാലാസന
- കാലുകള്‍ നീട്ടിയിരിക്കുക, മുട്ടുകുത്തി സാവധാനം ശ്വാസം ഉള്ളിലേക്ക് എടുത്ത് മുട്ടുമടക്കി ഉപ്പൂറ്റിയില്‍ നട്ടെല്ല് നിവര്‍ന്നിരിക്കുക.
- ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു മുന്നോട്ട് വളയുക. തുടകള്‍ നെഞ്ചില്‍ സ്പര്‍ശിച്ചിരിക്കും.
- രണ്ടുകൈകളും മുന്നിലേക്ക് നീട്ടി നെറ്റി തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക.
- 20-25 സെക്കന്‍ഡ് വരെ ഈ പോസില്‍ നിന്നശേഷം ശ്വാസം ഉള്ളിലേക്കെടുത്ത് മുട്ടുകള്‍ നിവര്‍ത്തി കാലുകള്‍ നീട്ടിയിരിക്കുക.
ഗുണങ്ങള്‍
- ഇടുപ്പ്, കണങ്കാലുകള്‍, തുട എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നു.
- ക്ഷീണവും സമ്മര്‍ദവും മറികടക്കാന്‍ സഹായിക്കുന്നു.
- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. നടുവേദന കുറയ്ക്കാനും ഇത് സഹായിക്കുന്നു.

വിപരീതകരണി
- തറയില്‍ മലര്‍ന്നുകിടക്കുക. കൈകള്‍ ശരീരത്തിന് ഇരുവശത്തായി താഴെ വയ്ക്കുക.
- ശ്വസം ഉള്ളിലേക്കെടുത്തുകൊണ്ട് കാലുകളും ഇടുപ്പ് പതുക്കെ ഉയര്‍ത്തുക. കൈകള്‍കൊണ്ട് അരക്കെട്ടിന് സപ്പോര്‍ട്ട് നല്‍കാം.
- ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് കാലുകള്‍ രണ്ടും മുകളിലേക്കുയര്‍ത്തുക.
- ഏകദേശം 10-15 സെക്കന്‍ഡ് ഈ പോസില്‍ തുടര്‍ന്നശേഷം ശരീരം പഴയഅവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാം.
ഗുണങ്ങള്‍
- രക്തയോട്ടം നിയന്ത്രിക്കുന്നു.
- ആര്‍ത്തവ-മലബന്ധം ഒഴിവാക്കുന്നു.
- കണങ്കാലിലെ വീക്കം കുറയ്ക്കുന്നു.
- ഉത്കണ്ഠയെ ശാന്തമാക്കുന്നു.
- ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നു.
- വിഷാദം, ഉറക്കമില്ലായ്മ എന്നിവ തടയുന്നു.
Content Highlights: yoga for stress relief
Published: 04 May 2024, 10:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented