മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തിൽ തർക്കമില്ല. ഓരോ തരം മദ്യവും നൽകുന്ന ലഹരിയും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഒന്നിനൊന്ന് വ്യത്യാസപ്പെട്ടുമിരിക്കും. ഒരു ഫിറ്റ്നെസ് പ്രേമി എന്ന നിലയിൽ, ഏത് തിരഞ്ഞെടുക്കണമെന്ന് നിർദേശിക്കുകയാണ് തമന്ന ഭാട്ടിയ അടക്കമുള്ള ബോളിവുഡ് താരങ്ങളുമായി ചേർന്ന് പ്രവർത്തിച്ച സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയിനർ സിദ്ധാർഥ് സിങ്. ഏപ്രിൽ 12-ന് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് ഇതിനെപ്പറ്റി തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പറയുന്നത്. ആരോഗ്യത്തിന് നല്ലത് വിസ്കിയോ ടെക്വിലയോ അതോ ബിയറോ (Whiskey, Tequila, Beer) എന്ന ചോദ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്, പ്രത്യേകിച്ചും ഭാരം കൂടുന്ന കാര്യത്തിൽ.
"60 മില്ലി വിസ്കിക്ക് 150 കലോറി, 60 മില്ലി ടെക്വിലക്ക് 150 കലോറി, ഒരു ബിയറിനും ഏകദേശം 150 കലോറി ഉണ്ട്, അതുകൊണ്ട് നിങ്ങൾ തടിവെക്കുന്നതിന് സാങ്കേതികമായി മദ്യം മാത്രമല്ല കാരണം." സിദ്ധാർഥ് പറഞ്ഞു. സിറപ്പും വിപ്പ്ഡ് ക്രീമും ചേർത്ത കോൾഡ് കോഫി, പഞ്ചസാര സോഡകൾ പോലുള്ള ദൈനംദിന പാനീയങ്ങൾ തുടങ്ങിയവയേക്കാൾ കുറവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യഥാർത്ഥപ്രശ്നം ഈ പാനീയങ്ങളിലെ കലോറി മാത്രമല്ല, മദ്യം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. ശരീരം മദ്യത്തെ വിഘടിപ്പിക്കുന്നതിന് മുൻഗണന നൽകുന്നതിനാൽ മദ്യം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുമെന്ന് ട്രെയിനർ മുന്നറിയിപ്പ് നൽകി. മെറ്റബോളിസം മന്ദഗതിയിലാവുമ്പോൾ ശരീരം കൊഴുപ്പ് സംഭരിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read
ഏറ്റവും വലിയ പ്രശ്നം, മദ്യത്തോടൊപ്പം കഴിക്കുന്ന ലഘുഭക്ഷണങ്ങളാണ്. നിലക്കടല, ചിപ്സ്, അടക്കമുള്ളവയിൽ സാധാരണയായി കൊഴുപ്പും സോഡിയവും കൂടുതലാണ്, ഇത് മൊത്തത്തിലുള്ള കലോറി ഭാരം വർദ്ധിപ്പിക്കുന്നു. ഏത് പാനീയമാണ് ഏറ്റവും നല്ലത് എന്നതിനേക്കാളും, എന്തിനൊപ്പമാണിത് കഴിക്കുന്നത് എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
"മദ്യം നിങ്ങൾക്ക് നല്ലതാണെന്ന് പറയുന്നില്ല. നോക്കൂ, മദ്യം നിങ്ങളുടെ ഉപാപചയത്തെ മന്ദഗതിയിലാക്കും. അതിനാൽ നിങ്ങളുടെ ശരീരം അതിനെ പുറന്തള്ളാൻ പാടുപെടുന്ന സമയത്ത്, അതിലേക്ക് കൊടുക്കുന്ന അധിക കലോറി യഥാർത്ഥത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നു," ട്രെയിനർ പറഞ്ഞു.
ചിപ്സ് അല്ലെങ്കിൽ നിലക്കടല പോലുള്ള കലോറി നിറഞ്ഞ ഭക്ഷണങ്ങൾക്കൊപ്പം മദ്യം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ വഷളാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. ഡ്രിങ്ക്സ് കഴിക്കുമ്പോൾ കൊറിക്കുന്നത് ഒഴിവാക്കുന്നതും, വല്ലതും കൊറിക്കുമ്പോൾ അതിനൊപ്പം മദ്യം കഴിക്കാതിരിക്കുന്നതും നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഇതൊരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമുള്ളതല്ല. ഈ റിപ്പോർട്ട് സോഷ്യൽ മീഡിയാ ഉപയോക്താവിന്റെ ഉള്ളടക്കം മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Calorie counts for whiskey, tequila, and beer are similar., Alcohol slows down metabolism, causing the body to store fat., The primary cause of weight gain is pairing drinks with high-fat, salty snacks., Fitness experts recommend separating alcohol consumption from snack intake., Weight management is determined by drinking behavior rather than the specific type of alcohol.
Published: 13 Apr 2026, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented