മദ്യപാനത്തെക്കുറിച്ചുള്ള നടൻ വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda) വാക്കുകളാണിപ്പോൾ ചർച്ചയാവുന്നത്. സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരൻ പ്രണയ് റെഡ്ഡി വാംഗയുടെ പുതിയ സിനിമയായ 'രോമാഞ്ചക'ത്തിന്റെ പ്രൊമോഷനെത്തിയതായിരുന്നു താരം.
ആ പരിപാടിയിൽ, 2026-ലെ ഏറ്റവും 'രോമാഞ്ചകമായ' (ആവേശകരമായ) നിമിഷം ഏതാണെന്ന് അവതാരകൻ വിജയ്‌യോട് ചോദിച്ചു. ആ വർഷത്തെക്കുറിച്ചോ രശ്മികയുമായുള്ള വിവാഹത്തെക്കുറിച്ചോ മാത്രം സംസാരിക്കുന്നതിന് പകരം, അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ചാണ് സംസാരിച്ചത്.
''1989-ലാണ് ഞാൻ ജനിച്ചത്, അന്നുമുതൽ ഓരോ വർഷവും ആവേശകരമാണ്. പോക്കറ്റിൽ പണമുണ്ടെങ്കിലും ഇല്ലെങ്കിലും, ഞാൻ സ്‌കോച്ച് വിസ്‌കിയായ ബ്ലെൻഡേഴ്‌സ് പ്രൈഡോ (Blenders Pride), ഗ്ലെൻഫിഡിച്ചോ (Glenfiddich) കുടിക്കുമായിരുന്നു. പിന്നീട് ഞാൻ മദ്യപാനം നിർത്തി''.
മദ്യപാനം ഉപേക്ഷിക്കാൻ എന്താണ് കാരണമായതെന്ന് വിജയ് വ്യക്തമാക്കിയില്ല. എന്നാൽ തന്റെ പഴയ പ്രണയത്തെക്കുറിച്ചും പരിപാടിയിൽവെച്ച് അദ്ദേഹം മനസ്സ് തുറന്നു, ''ഞാൻ പ്രണയത്തിലായി. പിന്നീടത് തകർന്നു, എന്റെ ഹൃദയവും തകർന്നു. പിന്നെ വിവാഹിതനായി. എന്തൊക്കെയായാലും, അതൊരു ആവേശകരമായ അനുഭവമായിരുന്നു'', വിജയ് തന്റെ ജീവിതത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചപ്പോൾ സന്ദീപ് ചിരിയോടെയും കൈയടികളോടെയുമാണ് അതിനെ എതിരേറ്റത്.
പരിക്കിൽനിന്ന് സുഖം പ്രാപിക്കുന്ന രശ്മികയെക്കുറിച്ചും ആരാധകർ ചോദ്യം ചോദിച്ചു. ''അവൾ സുഖമായിരിക്കുന്നു. അവൾക്ക് പരിക്കേറ്റിരുന്നുവെങ്കിലും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്, വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു'', എന്നാണ് വിജയ് പറഞ്ഞത്.
പ്രണയ് നിർമിക്കുന്ന 'രോമാഞ്ചകം' സംവിധാനം ചെയ്യുന്നത് വേണു ഗോപാൽ റെഡ്ഡിയാണ്. സുമന്ത് പ്രഭാസ്, അനന്തിക സനിൽകുമാർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. 'അനിമൽ' എന്ന റൺബീർ കപൂർ ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് പ്രണയ്. സന്ദീപിനൊപ്പം സിനിമയുടെ തിരക്കഥയൊരുക്കുന്നതിലും പങ്കാളിയായി. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി അറിയപ്പെടുന്ന 'അർജുൻ റെഡ്ഡി' നിർമിച്ചതും പ്രണയ് തന്നെ.
'സിങ് ഗീതം' എന്ന സിനിമയിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. ഇപ്പോൾ രശ്മികയ്‌ക്കൊപ്പമുള്ള റണബാലി, റൗഡി ജനാർദന എന്നീ ചിത്രങ്ങളുടെ തിരക്കുകളിലാണ് താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda spoke about quitting alcohol at the Romanchakam promotional event. He opened up about his past heartbreak and getting married.
Published: 01 Sept 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented