രാജ്യത്തെ വനിതകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ആഹ്വാനം. വലിയ കുടുംബങ്ങളുണ്ടാക്കണം. ജനസംഖ്യ വര്‍ധിപ്പിക്കല്‍ വരും പതിറ്റാണ്ടുകളിലേക്കുള്ള ലക്ഷ്യമാവണമെന്നും പുതിന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് റഷ്യന്‍ സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രമല്ല, 1990 മുതല്‍ റഷ്യയുടെ ജനനനിരക്ക് കുറയുകയാണ്. ഈ പശ്ചാത്തലത്തിലാണ് വലിയ കുടുംബങ്ങളെന്നത് ഒരു നിയമമായി മാറണമെന്നാവശ്യപ്പെട്ട് പുതിന്‍ രംഗത്തെത്തിയിരിക്കുന്നത്.
'റഷ്യക്കാരുടെ ജീവിതരീതിയങ്ങനെയാവണം. സമൂഹത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ മാത്രമല്ല കുടുംബം, അതൊരു ആത്മീയ പ്രതിഭാസമാണ്, ധാര്‍മികതയാണ്. നാലോ അഞ്ചോ അതിലധികമോ കുട്ടികളുള്ള ശക്തമായ തലമുറകളുടെ പാരമ്പര്യം നമ്മുടെ പല വംശീയ വിഭാഗങ്ങളും സംരക്ഷിച്ചുപോന്നിട്ടുണ്ട്. റഷ്യന്‍ കുടുംബങ്ങളിലെ പല മുത്തശ്ശിമാര്‍ക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നുവെന്ന് നമ്മളോര്‍ക്കണം' -മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പ്യൂപ്പിള്‍സ് കൗണ്‍സിലില്‍ പുതിന്‍ പറഞ്ഞു.
യുക്രൈന്‍ യുദ്ധത്തില്‍ വന്‍ പൗരനഷ്ടമാണ് റഷ്യയും യുക്രൈനും നേരിട്ടിരിക്കുന്നത്. യുക്രെയിനില്‍ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം 3,00,000 കവിഞ്ഞതായി ഈ മാസമാദ്യം, യുകെയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 8,20,000-9,20,000 ആളുകള്‍ റഷ്യയില്‍ നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read
തൊഴിലാളികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി വലിയ കുറവും രാജ്യം നേരിടുന്നുണ്ട്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കി. ജനുവരിയിലെ കണക്കുപ്രകാരം ഏകദേശം 14 കോടിയാണ് റഷ്യയുടെ ജനസംഖ്യ. 1999-ല്‍ പുതിന്‍ അധികാരത്തിലേറ്റ സമയത്തേക്കാള്‍ ഏറെക്കുറവാണിത്. അന്നുമുതല്‍ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ആഹ്വാനം പുതിന്‍ നടത്തുന്നുണ്ട്.
Content Highlights: vladimir putin urges russian women to have 8 children
Published: 01 Dec 2023, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented