ഉത്കണ്ഠ ഇന്നൊരു പകർച്ചവ്യാധിപോലെയാണ്. പുതിയ കാലത്തെ ജീവിതമാനദണ്ഡങ്ങൾക്കൊപ്പമെത്താൻ നെട്ടോട്ടമോടുമ്പോൾ സമ്മർദ്ദവും ഉത്കണ്ഠയും (anxiety) ആളുകളിൽ വർധിച്ചുവരുന്നു. പലപ്പോഴും നമുക്കുണ്ടാവുന്ന ശാരീരികപ്രശ്നങ്ങൾ ഉത്കണ്ഠ കൊണ്ടാണെന്ന് ആളുകൾ തിരിച്ചറിയാറില്ല. ക്ഷീണം തൊട്ട് വിശദീകരിക്കാനാവാത്ത വേദന വരെ ഉത്കണ്ഠ മൂലമുണ്ടാകാം. മനസ്സിൽ അസ്വസ്ഥതയുള്ളപ്പോൾ ശ്വാസം വേഗത്തിലാവുക, ഹൃദയമിടിപ്പ് കൂടുക, തോളുകൾ മുറുകുക, തലവേദന എന്നിവയൊക്കെ നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിലെ ഉത്കണ്ഠയുടെ ശാരീരികപ്രകടനമാണിവ.
ഉത്കണ്ഠ അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സമ്മർദ്ദവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹോർമോണുകളെ പുറത്തുവിടാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഉത്കണ്ഠ എന്നത് ഒരു മാനസികാവസ്ഥ മാത്രമാണെന്നും അത് മനസ്സുകൊണ്ട് അനുഭവിക്കുകയും മനസ്സിൽ തന്നെ കൈകാര്യം ചെയ്യുകയും വേണമെന്നുമാണ് പലരും കരുതുന്നത്. എന്നാൽ ഉത്കണ്ഠ അതിരുവിടുമ്പോൾ അത് ശരീരത്തെ ബാധിച്ചുതുടങ്ങും. അമിതമായ ഉത്കണ്ഠ ശരീരത്തിന് റെഡ് സിഗ്നലാണ്. ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്യും.
1. ഹൃദയത്തിലും നെഞ്ചിലും മുറുക്കം-ഉത്കണ്ഠയുടെ ശാരീരിക പ്രകടനങ്ങൾ കാണിക്കുന്ന ആദ്യത്തെ ഭാഗം ഹൃദയവും നെഞ്ചുമാണ്. നാഡിമിടിപ്പ് കൂടുന്നതും നെഞ്ചിലെ മുറുക്കവും ഇതിന്‍റെ ഭാഗമാവാം.
2. ശ്വസനനിരക്ക് കൂടുന്നു. തലകറങ്ങൽ, ക്ഷീണം എന്നിവയ്ക്കും സാധ്യതയുണ്ട്.
3. കുടലിനെ സെൻസിറ്റീവാക്കുന്നു
സമ്മർദ്ദം നേരിടുന്പോൾ കുടൽ പെട്ടെന്ന് സെൻസിറ്റീവാവാറുണ്ട്. ഇത് കുടലിൻ്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. ഓക്കാനം, വയറുവേദന, മലവിസർജ്ജനം ചെയ്യണമെന്നുള്ള തോന്നൽ എന്നിവയ്ക്കും കാരണമാകുന്നു.
4. പേശികൾ മുറുകുന്നു
പേശികളിൽ മുറുക്കം അനുഭവപ്പെടുന്നു. ഇത് കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും കാരണമാകും.
(പൊതുവായ വിവരങ്ങൾ മാത്രമാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോവുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anxiety triggers the sympathetic nervous system to release adrenaline and cortisol., Physical manifestations include chest tightness, rapid breathing, and digestive issues., Muscle tension, particularly in the neck and back, is a defensive response to stress., Chronic anxiety acts as a red flag for long-term health complications., Consult medical professionals for persistent physical symptoms.
Published: 06 May 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented