ചെരിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ തലയിണയ്ക്ക് പകരം കൈ മടക്കിവയ്ക്കുന്ന ശീലമുണ്ട് പലര്‍ക്കും. ഇത് നല്ലതല്ല.

രാവിലെ എഴുന്നേറ്റയുടൻ കഴുത്തിനും തോളിനും വേദനയുണ്ടാകുന്നു എന്ന് പരാതി പറയുന്നവർ ഏറെയുണ്ട്. തലയണയാകാം ചിലപ്പോൾ അതിന് കാരണം. തലയണയുടെ സ്ഥാനവും ഉറങ്ങുന്ന പൊസിഷനുമെല്ലാം വേദനയ്ക്ക് കാരണമാകാറുണ്ട്.
തറയിൽ കിടന്നുറങ്ങിയായാലും മെത്തയിൽ ഉറങ്ങിയാലും കഴുത്തിന് ആയാസമുണ്ടാകരുത് എന്നതാണ് പ്രധാന കാര്യം. സെർവിക്കൽ സ്പോണ്ടിലൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏത് തലയണ വേണം
കിടക്കുമ്പോൾ തല വളരെയധികം താഴ്ന്നോ ഉയർന്നോ നിൽക്കാത്ത തരത്തിലുള്ള തലയണയാണ് ഉപയോഗിക്കേണ്ടത്. കിടക്കുമ്പോൾ തല, തലയണയിൽ പതിഞ്ഞിരിക്കണം. തോളുകളിലേക്ക് തലയണയുടെ താങ്ങ് ലഭിക്കുകയും വേണം.
ചെരിഞ്ഞ് കിടന്നുറങ്ങുമ്പോൾ തലയിണയ്ക്ക് പകരം കൈ മടക്കിവയ്ക്കുന്ന ശീലമുണ്ട് പലർക്കും. ഇത് നല്ലതല്ല. ദീർഘനേരം ഇങ്ങനെ കിടന്നാൽ കൈയിലെ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന റേഡിയൽ നാഡി ഞെരുങ്ങി അതിന് സമ്മർദം കൂടാൻ സാധ്യതയുണ്ട്. ഇതുമൂലം കൈയ്ക്ക് മരവിപ്പും ബലക്കുറവും ഉണ്ടായേക്കാം.
* കട്ടികൂടിയതും പരുപരുത്തതുമായ തലയണ ഉപയോഗിക്കരുത്.
* മൃദുവായതും തലയെയും കഴുത്തിനെയും താങ്ങിനിർത്തുന്നതുമായ തലയണയാണ് നല്ലത്.
* തലയണവെച്ച് മലർന്ന് കിടക്കുമ്പോൾ കഴുത്തിന് കൃത്യമായ താങ്ങ് ലഭിക്കുന്നില്ലെങ്കിൽ ചെറിയ പുതപ്പോ മറ്റോ ചുരുട്ടി കഴുത്തിന്റെ അടിയിൽ (നെക്ക് റോൾ) വയ്ക്കാം.
* കമിഴ്ന്നുകിടന്ന് അധികനേരം ഉറങ്ങുന്നത് ശരിയല്ല.
* സിഒപിഡി, സ്ലീപ് അപ്നിയ പോലുള്ള ശ്വസനരോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സ്ലീപിങ് പൊസിഷനുകൾ സ്വീകരിക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Wake Up Pain-Free: How to Pick the Best Pillow for Your Neck
Published: 30 May 2026, 11:55 am IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented