കുഞ്ഞുങ്ങളെ വിവിധരോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു വാസ്‌കിനുകൾ. കൃത്യമായ ഇടവേളകളിൽ നൽകുന്ന വാക്‌സിനേഷനുകളാണ് കുഞ്ഞുവാവകൾക്ക് പ്രതിരോധശേഷി പ്രദാനം ചെയ്യുന്നത്. എന്നാൽ ചില മാതാപിതാക്കളെങ്കിലും വാക്‌സിനേഷന്റെ കാര്യത്തിൽ അബദ്ധത്തിൽ ചെന്നുപെടാറുണ്ട്. ഓരോ കുത്തിവെപ്പും എടുക്കേണ്ട സമയവും അളവുമെല്ലാം മാതാപിതാക്കളും അറിഞ്ഞിരിക്കണം.

To advertise here,

ക്ഷയത്തിനെതിരേ ബിസിജി

കുട്ടികളിൽ ജനിച്ചയുടൻ നൽകുന്ന കുത്തിവെപ്പാണ് ക്ഷയരോഗത്തിനെതിരേയുള്ള ബി.സി.ജി. ശ്വാസകോശത്തെ ബാധിക്കുന്ന ബാലക്ഷയം ചിലപ്പോഴെങ്കിലും തലച്ചോറിനെയും വൃക്കകളെയും അപായത്തിലാക്കാം. ഇടതുതോളിലാണ് കുത്തിവെപ്പ് എടുക്കുന്നത്.

അഞ്ചുരോഗങ്ങൾ തടയാൻ പെന്റാവാലന്റ്

ഡിഫ്തീരിയ, വില്ലൻചുമ, ഹെപ്പറ്റൈറ്റിസ് ബി, ടെറ്റ്‌നസ്, ഹീമോഫീലിസ് ഇൻഫ്‌ളുൻസ എന്നീ അഞ്ച് രോഗങ്ങൾക്കെതിരേയുള്ള കുത്തിവെപ്പാണിത്. ആറ് ആഴ്ച, 10 ആഴ്ച, 14 ആഴ്ച എന്നീ ഇടവേളകളിലാണ് വാക്‌സിനേഷൻ.

ഒമ്പതാം മാസം ആകുമ്പോൾ മീസിൽ വാക്‌സിനും 18-ാം മാസം ആകുമ്പോൾ പോളിയോ തുള്ളിമരുന്നിന്റെ ഒന്നാം ബൂസ്റ്ററും നാലരവയസ്സാവുമ്പോൾ രണ്ടാം ബൂസ്റ്ററും കുട്ടികൾക്ക് നൽകണം. 10, 15 വയസ്സുകളിൽ ടി,ടി (ടെറ്റനസ്) അല്ലെങ്കിൽ ഡി.ടി. (ഡിഫ്തീരിയ, ടെറ്റ്‌നസ്) കുത്തിവെപ്പും നൽകണം. പലകുത്തിവെപ്പുകളുടേയും ശേഷി വർഷങ്ങൾ കഴിയുമ്പോൾ കുറയും. അതിനാൽ ഇടയ്ക്കിടെ ബൂസ്റ്റർ ഡോസുകൾ നൽകേണ്ടത് അത്യാവശ്യമാണ്.

കുത്തിവെപ്പ് മറന്നുപോയാൽ

എന്തെങ്കിലും കാരണങ്ങളാൽ കുത്തിവെപ്പ് നൽകാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ പേടിക്കേണ്ട. എല്ലാം ആദ്യം മുതൽ നൽകുകയും വേണ്ട. മുൻപ് കൊടുത്ത വാക്‌സിനുകൾ ശരീരത്തിലെ പ്രതിരോധകോശങ്ങൾ ഓർത്തുവെയ്ക്കും. അതിനാൽ വിട്ടുപോയ കുത്തിവെപ്പുകൾ മാത്രം തുടർന്ന് എടുത്താൽ മതി.

അസുഖമുള്ളപ്പോൾ കുത്തിവെപ്പ് എടുക്കാമോ

പനി, ജലദോഷം, വയറിളക്കം എന്നീ അസുഖങ്ങൾ ഉണ്ടെങ്കിലും കുത്തിവെപ്പ് എടുക്കുന്നതിന് തടസ്സമില്ല. അസുഖങ്ങൾ ഉണ്ടെങ്കിൽ കുത്തിവെപ്പ് എടുക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi